Posted By Nazia Staff Editor Posted On

Uae job vacancy ; യുഎഇയില്‍ ജോലി: ശമ്പളം 1.25 ലക്ഷം വരെ, കൂടെ സൗജന്യ ഭക്ഷണവും താമസവും, ഉടന്‍ അപേക്ഷിക്കൂ

Uae job vacancy ;വിദേശത്ത് ഒരു ജോലി എന്നുള്ളത് ആരുടേയും സ്വപ്നമാണ്. എന്നാല്‍ വിദേശ ജോലി റിക്രൂട്ട്മെന്റിന്റെ ഭാഗമായി വലിയ തോതിലുള്ള തട്ടിപ്പുകളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച വാർത്തകള്‍ ഓരോ ദിവസവും പുറത്ത് വരികയും ചെയ്യുന്നു. എന്നാല്‍ വിദേശത്തേക്ക് തികച്ചും സുരക്ഷിതമായി റിക്രൂട്ട്മെന്റ് നടത്തുന്ന കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് നോർക്ക.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

അവസരം അബുദാബിയിലേക്ക്

നോർക്കയ്ക്ക് കീഴില്‍ യു എ ഇയിലെ അബുദാബിയിലേക്കാണ് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലെ അബുദാബി നഴ്സിങ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പുരുഷ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് നിലവില്‍ (ഹോംകെയർ) റിക്രൂട്ട്മെന്റ്.

യോഗ്യത

നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം അപേക്ഷകർ. എച്ച്എഎഡി / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബുദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകരെന്നും വിജ്ഞാപനത്തില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്.

ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. അപേക്ഷകർ ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്ത് പരിചയമുളളവരാകണം.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

മികച്ച ശമ്പളം തന്നെയാണ് ഇത്തരം വിദേശ ജോലികള്‍ക്ക് അപേക്ഷർ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ ഈ ജോലിക്കും വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4500- 5500 യു എ ഇ ദിർഹം ശമ്പളമായി ലഭിക്കും. അതായത് 1.2 ലക്ഷം മുതല്‍ 1.25 ലക്ഷം വരെ ഇന്ത്യന്‍ രൂപ. ഇതിനൊപ്പം തന്നെ സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.inഎന്ന ഇ-മെയില്‍ ഐ ഡിയിലേയ്ക്ക് ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *