Uae labour law; ജോലിസമയത്ത് ജീവനക്കാര്‍ ഇടവേള എടുക്കുന്നതിനെക്കുറിച്ച് യു.എ.ഇ തൊഴില്‍ നിയമം എന്താണ് പറയുന്നത്?

Uae labour law: യു.എ.ഇയില്‍ ജോലി സമയത്തിനിടെ (ഇടവേളകളില്‍ ആവശ്യമെങ്കില്‍) ഒരു മണിക്കൂറില്‍ കുറയാത്ത ഇടവേളയ്ക്ക് ജീവനക്കാരന് അര്‍ഹതയുണ്ട്.

തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള 2021ലെ ഫെഡറല്‍ ഡിക്രിനിയമ നമ്പര്‍ 33 (Labor Law) ആര്‍ട്ടിക്കിള്‍ 18 അനുസരിച്ച് യു.എ.ഇയില്‍ ഒരു ജീവനക്കാരന് ഒരു ദിവസം ഇടവേളയില്ലാതെ തുടര്‍ച്ചയായി അഞ്ച് (5) മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല. ഒന്നിലധികം ഇടവേളകള്‍ ആകാമെങ്കിലും ഒരു മണിക്കൂറില്‍ കൂടരുത്. സ്ഥാപനത്തിലെ ജോലി സമയവും ഇടവേളകളും ഷിഫ്റ്റുകളാല്‍ നിയന്ത്രിക്കപ്പെടും. ഇടവേളകള്‍ എടുക്കാതെ തുടര്‍ച്ചയായി അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയില്ല. മൊത്തത്തില്‍ ഒരു പ്രവൃത്തി ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇടവേള ലഭിക്കും.

തൊഴില്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 17(1) പ്രകാരം യുഎഇയിലെ ഒരു ജീവനക്കാരന്റെ പരമാവധി പ്രവൃത്തി സമയം പ്രതിദിനം 8 മണിക്കൂറോ ആഴ്ചയില്‍ 48 മണിക്കൂറോ കവിയാന്‍ പാടില്ല.

വേതനം നല്‍കാതെ ഓവര്‍ടൈമായി എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തൊഴിലുടമ ജീവനക്കാരനോട് ആവശ്യപ്പെടുന്നത് നിര്‍ബന്ധിത ജോലിയായി കണക്കാക്കും. തൊഴില്‍ നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.

ഓവര്‍ടൈം നല്‍കാതെ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തൊഴിലുടമ ജീവനക്കാരോട് ആവശ്യപ്പെടരുത്. കാരണം ഇത് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനത്തിന് തുല്യമാകും.

ഒരു ദിവസത്തില്‍ എട്ട് മണിക്കൂറോ ആഴ്ചയില്‍ 48 മണിക്കൂറോ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്നും ജോലി സമയംക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള രണ്ടോ മൂന്നോ ഇടവേളകളായി വിഭജിച്ച് നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും തൊഴിലുടമയെ അറിയിക്കാവുന്നതാണ്.

UAE Labor Law How many breaks can employees take during work

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version