UAE Law; യുഎഇയിൽ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന നിലയിൽ കൂളിങ് ഫിലിമിന്റെ മറവുണ്ടായാൽ ട്രാഫിക് നിയമ ലംഘനമായി രേഖപ്പെടുത്തും. മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിങ് ഫിലിമിന്റെ കട്ടി അറിയാനും ക്യാമറകൾക്കു സാധിക്കും.
ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവും എഐ ക്യാമറയിൽ കൃത്യമായി പതിയും. മുന്നറിയിപ്പില്ലാതെ ലെയിൻ മാറുന്നവരും കുടുങ്ങും. സീറ്റ് ബെൽറ്റിടാത്തതും ക്യാമറ പിടികൂടും. വാഹനത്തിനുള്ളിൽ ഡ്രൈവറുടെ കൈകളുടെ ചലനം പോലും വ്യക്തമായി ക്യാമറയിൽ പതിയും. ഒരേ സമയം 2 ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ചിത്രം ഏതാനും ആഴ്ചകൾക്കു മുൻപ് പൊലീസ് പുറത്തുവിട്ടിരുന്നു.