UAE National day; ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍: രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്

UAE National day; ഇന്ന് യുഎഇയുടെ 53ാം പിറന്നാള്‍. രാജ്യമൊട്ടാകെ ആഘോഷമായ പരിപാടികളാണ് നടക്കുന്നത്. സൈനിക പരേഡ് ഉള്‍പ്പെടെ ഇപ്രാവശ്യം അല്‍ ഐനിലാണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ശനിയും ഞായറും അവധി ആയിരുന്നതിനാല്‍ നാല് ദിവസത്തെ നീണ്ട വാരാന്ത്യമാണ് യുഎഇയിലെ പ്രവാസികള്‍ക്കുള്‍പ്പെടെ തദ്ദേശീയര്‍ക്ക് ലഭിച്ചത്. നേരിട്ടും തത്സമയവും രാജ്യത്തെ ദേശീയദിന പരിപാടികള്‍ കാണാന്‍ അവസരം കിട്ടും.

ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങള്‍, റാസ് അല്‍ ഖൈമയില്‍ വെടിക്കെട്ട് എന്നിവയെല്ലാം ആസ്വദിക്കാം. ദേശീയ ദിനത്തിന്‍റെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മ് അല്‍ ഖുവൈന്‍, ഫുജൈറ എന്നീ ആറ് പ്രവശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യമുണ്ടായത്. 1972 ഫെബ്രുവരി 10 ന് റാസ് അല്‍ ഖൈമയും ചേര്‍ന്നതോടെ ഏഴ് എമിറേറ്റുകളായി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version