UAE On Arrival Visa: ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം

UAE On Arrival Visa ;അബൂദബി: ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ പ്രോഗ്രാം കൂടുതല്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടി വിപുലീകരിച്ച് യുഎഇ.
ആറ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത വിസ, റെസിഡന്‍സി പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

സാധാരണ പാസ്‌പോര്‍ട്ടും സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകൃത വിസയും, റെസിഡന്‍സി പെര്‍മിറ്റും, ഗ്രീന്‍ കാര്‍ഡും കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയിലെ എല്ലാ പ്രവേശന പോയിന്റുകളില്‍ വെച്ചും വിസ ലഭിക്കും. 

ആരാണ് ഓണ്‍ അറൈവല്‍ വിസക്ക് യോഗ്യര്‍?
മുകളില്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും, അവരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടാകണം. കൂടാതെ, യുഎഇ ചട്ടങ്ങള്‍ക്കനുസൃതമായി ഓണ്‍ അറൈവല്‍ വിസക്കാവശ്യമായ ഫീസ് ഇവര്‍ അടയ്ക്കുകയും ചെയ്യണം.

എത്രയാണ് ഫീസ്?
14 ദിവസത്തെ താമസത്തിനുള്ള പ്രവേശന വിസ ഫീസ് 100 ദിര്‍ഹമാണ്. ഇത് 250 ദിര്‍ഹം ചിലവില്‍ 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. 60 ദിവസത്തെ വിസ 250 ദിര്‍ഹത്തിന് ലഭ്യമാണ്.

എന്തൊക്കെയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍?
യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തവും സുദൃഢമായ നയതന്ത്ര ബന്ധവും കണക്കിലെടുത്താണ് യുഎഇയുടെ ഈ നടപടി.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുഗമമായ യാത്ര സാധ്യമാക്കുക, അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎഇയിലെ ജീവിതം, താമസം, തൊഴില്‍ സാധ്യതകള്‍ എന്നിവ ആരായുന്നതിനുള്ള പുതിയ അവസരങ്ങള്‍ നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കൂടാതെ, രാജ്യത്തിന്റെ ലോകോത്തര ടൂറിസം, സാമ്പത്തിക ഭൂപ്രകൃതി, ബിസിനസ് അന്തരീക്ഷം എന്നിവ അനുഭവിക്കാനുള്ള അവസരം ഇത് പ്രദാനം ചെയ്യുന്നു. അതോടൊപ്പം മികച്ച ആഗോള പ്രതിഭകളെയും സംരംഭകരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇത് ആഗോള സാമ്പത്തിക, ടൂറിസം, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ പദവി കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

UAE On Arrival Visa for Indians, All You Need to Know

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version