UAE Rain alert; യുഎഇയിലെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

UAE Rain alert; തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും.

ഇ​ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. അ​തോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച രാ​വി​ലെ​യും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടും. ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂടൽമ​ഞ്ഞ്​ രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു നി​ന്ന്​ 15 മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റ് വീ​ശും. ഇ​ത്​ 40 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​ട​ലി​ലും ഒ​മാ​ൻ ക​ട​ലി​ലും ഉ​ച്ച​ക്ക്​ ശേ​ഷം കാ​റ്റി​ന്‍റെ വേ​ഗം വ​ർ​ധി​ക്കും. അ​തു കാ​ര​ണം മീ​ൻ​പി​ടി​ത്ത​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version