UAE Rain; യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴയ്ക്ക് സാധ്യത

UAE Rain; റാസൽഖൈമയിൽ ഇന്ന് ഞായറാഴ്ച രാവിലെ മഴ റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും . നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

യുഎഇയിൽ ഉടനീളം ഇന്ന് തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും ആസ്വദിക്കാം. താപനിലയിലും ഗണ്യമായ കുറവുണ്ടാകും. കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ വാടികളോ താഴ്‌വരകളോ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളോ സന്ദർശിക്കുന്നത് ഒഴിവാക്കാനും താമസക്കാരോട് നിർദേശിച്ചിട്ടുണ്ട് വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വേഗത കുറയ്ക്കാനും വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ പരമാവധി താപനില 21-25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 5-10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version