UAE Ramadan offer; ഈ വർഷത്തെ റമദാൻ പ്രമാണിച്ച് ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും മറ്റുള്ള ഉൽപ്പന്നങ്ങൾക്കും 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
പുണ്യമാസമായ റമദാനിൽ ഏതാണ്ട് 5000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭ്യമാണെന്ന് അൽ വർഖ സിറ്റി മാളിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു. സമൂഹത്തിന്റെ പ്രധാന്യം ഓർമ്മിപ്പിക്കുന്ന വർഷമായതിനാൽ അവശ്യവസ്തുക്കൾക്ക് വ്യത്യസ്ത സമൂഹങ്ങളെ മുന്നിൽക്കണ്ട് കിഴിവ് പ്രഖ്യാപിക്കുകയാണ് യൂണിയൻ കോപ്.
യൂണിയൻ കോപ് ദുബായ് ശാഖകളിലും വെബ്സൈറ്റിലും ഓൺലൈൻ സ്റ്റോറിലും ഉൽപ്പന്നങ്ങൾ ഓഫറുകളോടെ വാങ്ങാം. അരി, മാംസം, കാനിൽ ലഭിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ, മറ്റുള്ള റമദാൻ അവശ്യ വസ്തുക്കൾ എന്നിവയിൽ വിലക്കുറവ് ഉണ്ടാകും. കൂടാതെ 12 പുതിയ പ്രൊമോഷനുകളും ക്യാംപയിനിന്റെ ഭാഗമായി അവതരിപ്പിക്കും. മാത്രമല്ല ജൈവ ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ യു.എ.ഇയിലെ 42 ഫാമുകളുമായും യൂണിയൻ കോപ് സഹകരിക്കുന്നുണ്ട്.