UAE Rental; കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കുന്ന പുതിയ സ്മാര്‍ട് റെന്‍റല്‍ ഇന്‍ഡെക്സ് ദുബായില്‍ വാടക വര്‍ധനവ് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറുന്നു. ഒരു മികച്ച വാടക പ്രക്രിയ സാധ്യമാക്കുന്നതിനായാണ് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്മെന്‍റ് (ഡിഎല്‍ഡി) ഈ സൂചിക അവതരിപ്പിച്ചത്.
അനുവദനീയമായ വാടക വർധനവിനെ സ്വാധീനിച്ച് 60ലധികം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻഡെക്‌സ് റെസിഡൻഷ്യൽ കെട്ടിടങ്ങളെ ഒന്ന് മുതൽ അഞ്ച് വരെ നക്ഷത്രങ്ങൾ (ഫൈവ് സ്റ്റാര്‍) നല്‍കി തരംതിരിക്കുന്നത്. മുഹമ്മദ് എസ് പോലുള്ള വാടകക്കാര്‍ക്ക് ഈ പുതിയ സംവിധാനം ഇതിനോടകം തന്നെ ഒരു മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
മുഹമ്മദിന് അടുത്തിടെ തൻ്റെ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിന് 16 ശതമാനം വാടക വര്‍ധന നോട്ടീസ് ലഭിച്ചു. 54,000 ദിർഹത്തിൽ നിന്ന് 65,000 ദിർഹമായി വാടക നിരക്ക് ഉയരും. 11,000 ദിർഹത്തിൻ്റെ വർധനവാണ് ഒറ്റയടിക്ക് കൂടിയത്. “വാടക 65,000 ദിർഹമായി ഉയർത്തുന്നതായി റിയൽ എസ്റ്റേറ്റ് കമ്പനി ഒരു ഇ-മെയിൽ അയച്ചു. വാടക സൂചിക പരിശോധിച്ചതിന് ശേഷം, അവർക്ക് വാടക 2,700 ദിർഹം വർധിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തി.
ഏകദേശം 56,700 ദിര്‍ഹമായി. ഉടൻ തന്നെ റിയൽ എസ്റ്റേറ്റ് ഏജൻ്റിന് കത്തെഴുതി. അവർ വാടക സൂചികയ്ക്ക് അനുസൃതമായി ഈ വിഷയം പിന്തുടരാൻ കാത്തിരിക്കുകയാണെന്ന്,” അദ്ദേഹം പറഞ്ഞു. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ വാടകക്കാരനായ മുഹമ്മദ് ഇഖ്ബാൽ പുതിയ നിയമങ്ങളുടെ നല്ല വശങ്ങല്‍ പങ്കുവച്ചു. “തന്‍റെ അയൽക്കാരിലൊരാൾ ഈ വർഷം പാട്ടം പുതുക്കി, കമ്പനിക്ക് ഇനി വാടക ഉയർത്താൻ കഴിയില്ലെന്ന് കണ്ടെത്തി.
അത് വലിയ ആശ്വാസമായിരുന്നു,” അദ്ദേഹം പറഞ്ഞു. പ്രദേശങ്ങളിലെ ശരാശരി വാടക, കെട്ടിടങ്ങളുടെ അവസ്ഥ, നിലവിലുള്ള വാടക കരാറുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ് സൂചിക പരിഗണിക്കുന്നതെന്ന് ഡിഎൽഡിയിലെ വാടകകാര്യ വകുപ്പ് ഡയറക്ടർ ഖാലിദ് അൽ ഷൈബാനി പറഞ്ഞു. ഈ സമീപനം അനിയന്ത്രിതമായ വാടക വർധനകൾ തടയുന്നതിനും ന്യായമായ വാടകാന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നതാണ്.