യു.എ.ഇ. താമസക്കാർക്ക് ഫസ കാർഡിനായി അപേക്ഷിക്കാം: ആനുകൂല്യങ്ങൾ എന്തൊക്കെ? അറിയാം വിശദമായി

ആരോഗ്യം, വിനോദം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്യുന്ന ഫസ കാർഡിനായി യു.എ.ഇ. നിവാസികൾക്ക് അപേക്ഷിക്കാം. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർ, സ്വകാര്യമേഖലയിലെ ഇമിറാത്തികൾ, ഫ്രണ്ട്‌ലൈൻ ഹീറോസ് എന്നിവർക്ക് ഫസാ അംഗത്വത്തിനായി അപേക്ഷിക്കാം.ഫസയിൽ രജിസ്റ്റർചെയ്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാത്രമാണ് അംഗത്വം ലഭിക്കുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സ്ഥാപനത്തിന്റെ കോഡ്, വ്യക്തിഗതവിവരങ്ങൾ എന്നിവ നൽകിയാണ് ജീവനക്കാർ അപേക്ഷിക്കേണ്ടത്. ഹെമാം അംഗങ്ങൾക്ക് (നിശ്ചയദാർഢ്യമുള്ളവർ) സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വത്തിന് അപേക്ഷിക്കാം.

എമിറേറ്റ്‌സ് ഐഡിയുടെയും പാസ്പോർട്ടിന്റെയും പകർപ്പ്, ഫോട്ടോ, മെഡിക്കൽ റിപ്പോർട്ട്, കുറഞ്ഞത് ആറുമാസം സാധുതയുള്ള താമസവിസ എന്നിവസഹിതമാണ് അപേക്ഷിക്കേണ്ടത്. രേഖകൾ സമർപ്പിച്ചാൽ അംഗത്വനമ്പറും പാസ്‌വേഡും എസ്.എം.എസിലൂടെ ലഭിക്കും. ഫസയിലെ അംഗത്വം ലഭിച്ചുകഴിഞ്ഞാൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് അംഗത്വനമ്പറും പാസ്‌വേഡും നൽകി അക്കൗണ്ട് തുറക്കാം. ഡിസ്‌കൗണ്ട്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ വ്യത്യസ്ത കാർഡുകൾ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version