യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് 200 വിദേശ രാജ്യങ്ങളിൽ പണമടയ്ക്കാം: വിശദാംശങ്ങൾ ചുവടെ

യുഎഇ നിവാസികൾക്ക് ഇപ്പോൾ ജയ്‌വാൻ ഉപയോഗിച്ച് ഇപ്പോൾ 200 വിദേശ രാജ്യങ്ങളിൽ കോ-ബാഡ്ജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം. അതിനായി നാഷണൽ കാർഡ് സ്വിച്ച് (UAESWITCH), ആഭ്യന്തര കാർഡ് സ്കീം ആയ ജയ്‌വാൻ എന്നിവ പ്രവർത്തിപ്പിക്കുന്ന യുഎഇയിലെ അൽ എത്തിഹാദ് പേയ്‌മെന്റ്‌സ്, രാജ്യത്ത് കോ-ബാഡ്ജ് ചെയ്ത ‘ജയ്‌വാൻ – വിസ’ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കുന്നതിനായി വിസയുമായി ഒരു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

കാർഡുകളിൽ ജയ്‌വാൻ, വിസ ലോഗോകൾ എന്നിവ ഉപയോഗിച്ച്, യുഎഇയിലെ ഉപഭോക്താക്കൾക്ക് വിദേശ യാത്ര ചെയ്യുമ്പോഴോ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോഴോ യുഎഇയിലും 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 150 ദശലക്ഷത്തിലധികം വ്യാപാര പങ്കാളികളിലും പണമടയ്ക്കാൻ കഴിയും. യുഎഇയിൽ ഉപഭോക്താക്കൾക്ക് ഓൺലൈൻ പേയ്‌മെന്റുകൾക്കും വിദേശ യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന ആദ്യത്തെ കോ-ബാഡ്ജ് ചെയ്ത ജയ്‌വാൻ കാർഡാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version