അബുദാബിയിൽ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ റോഡിനു നാമകരണം. രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക സംഭാവന നൽകിയ അലൈനിലെ പ്രിയ മലയാളി ഡോക്ടറുടെ പേരാണ് യു.എ.ഇ. ഭരണകൂടം റോഡിന് നൽകുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
57 വർഷമായി യു.എ.ഇ ക്ക് നൽകുന്ന സേവങ്ങൾക്കും സംഭാവകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോക്ടർ ജോർജ് മാത്യുവിനുള്ള ഈ അപൂർവ്വ അംഗീകാരം.
അബുദാബി അൽ മഫ്രക്കിലെ ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീർഘവീക്ഷണത്തോടെ യു.എ.ഇ-ക്കായി പ്രവർത്തിച്ചവരെ അനുസ്മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.
രാജ്യത്തിന് വേണ്ടി ചെയ്ത ആത്മാർത്ഥ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോക്ടർ ജോർജ് പറഞ്ഞു. 1967ൽ 26 ആം വയസ്സിലാണ് ഡോക്ടർ ജോർജ് യു.എ. ഇ – ലെത്തുന്നത് . അലൈനിലെ ആദ്യ സർക്കാർ ഡോക്ടർ ആണിദ്ദേഹം. 1972ൽ അലൈൻ റീജിയന്റെ മെഡിക്കൽ ഡയറ്ക്ടർ, 2001ൽ ഹെൽത് അതോറിട്ടി കൺസൽട്ടൻറ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ യു.എ.ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.