UAE scam alert: നിങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലില്‍ റീഫണ്ടുണ്ട്; യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുരൂപം

UAE scam alert:ദുബായ്: ഒരു തട്ടിപ്പ് ആളുകള്‍ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും മറ്റൊന്നുമായി വരികയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍. നേരത്തേ പാര്‍സല്‍ വിട്ടുകിട്ടാനുള്ള ഫീസ്, എമിറൈറ്റ്‌സ് ഐഡിയുടെ ബ്ലോക്ക് നീക്കാന്‍ ഫൈന്‍ തുടങ്ങി പല രീതിയിലുള്ള തട്ടിപ്പുകളുമായി ഓണ്‍ലൈന്‍ കള്ളന്‍മാര്‍ എത്തിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സമയോചിതമായ ഇടപെടലുകളും കൃത്യമായ ബോധവല്‍ക്കരണവും കാരണം അത് കൂടുതല്‍ കാലം ഓടിയില്ല.ഇ-മെയിലിന്റെ രൂപത്തിലാണ് പുതിയ ഫിഷിംഗ് സന്ദേശം എത്തുന്നത്. നിങ്ങള്‍ കഴിഞ്ഞ മാസം അടച്ച ഇലക്ട്രിസിറ്റി, വാട്ടര്‍, ഫോണ്‍ ബില്ലുകളില്‍ കൂടുതല്‍ തുക തെറ്റായി ഈടാക്കിയിട്ടുണ്ടെന്നും അത് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഇമെയില്‍ സന്ദേശം എന്നുമുള്ള രീതിയിലാണ് പുതിയ തട്ടിപ്പ്. നിങ്ങളുടെ സാധാരണ പ്രതിമാസ ബില്ലിന്റെ അതേ ഫോര്‍മാറ്റില്‍ ഔദ്യോഗിക ലോഗോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കണ്ടാല്‍ ഇത് ഒറിജനലാണെന്നേ കരുതൂ. ബില്ലില്‍ ഉപയോഗിച്ച നിറങ്ങളും ഫോണ്ടുകളുമൊക്കെ സ്ഥിരം കാണുന്ന നിങ്ങള്‍ സംശയിക്കാതെ അതില്‍ ക്ലിക്ക് ചെയ്യുക സ്വാഭാവികം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എന്നാല്‍ ഇമെയില്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. അതില്‍ ഏറ്റവും പ്രധാനം നിങ്ങളുടെ സേവനദാതാക്കള്‍ക്ക് റീഫണ്ട് തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ അയച്ച ശേഷം അക്കാര്യം നിങ്ങളെ അറിയിക്കാവുന്നതേയുള്ളൂ എന്നതാണ്. അതിനുപകരം, റീഫണ്ട് ലഭിക്കുന്നതിന് ‘ഓണ്‍ലൈനില്‍ സ്വീകരിക്കുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ഇമെയില്‍ ആവശ്യപ്പെടുന്നു എന്നതു തന്നെ തട്ടിപ്പാണെന്നതിന് തെളിവാണ്. നിങ്ങള്‍ക്ക് സന്ദേശം അയച്ച ഇമെയില്‍ അഡ്രസ് ശ്രദ്ധിച്ചാലും തട്ടിപ്പ് ബോധ്യപ്പെടും. ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രജിസ്റ്റര്‍ ചെയ്തതായിരിക്കും അതിന്റെ ഡൊമൈന്‍ നാമം. ഇവരുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ക്രെഡിറ്റ് കാര്‍ഡ്, ലോഗിന്‍ വിവരങ്ങള്‍ എന്നിവ പോലുള്ള രഹസ്യ ഡാറ്റ മോഷ്ടിക്കുകയോ നിങ്ങളുടെ കംപ്യൂട്ടറിലോ മൊബൈലിലോ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആണ് സംഭവിക്കുക.

ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) വരെയുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പേരില്‍ ഇത്തരം ഫിഷിംഗ് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. മെസേജിംഗ് ആപ്പുകള്‍ വഴി താമസക്കാരെ ലക്ഷ്യമിടുന്ന തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനെതിരെ യുഎഇയുടെ സൈബര്‍ സുരക്ഷാ കൗണ്‍സിലും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ച് തൊഴില്‍ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടും തട്ടിപ്പുകള്‍ ഏറെയാണ്.

പൊതുവെ പ്രതീക്ഷിക്കാത്ത രീതിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനങ്ങള്‍, ലളിതമായ ജോലികള്‍ക്ക് ഉയര്‍ന്ന ശമ്പളം, പരിചയമില്ലാത്ത കമ്പനികളില്‍ നിന്നുള്ള ഓഫറുകള്‍, യോഗ്യതയില്ലാത്തവര്‍ക്കും ജോലികള്‍ ലഭിക്കുമെന്ന സന്ദേശം, വ്യക്തിഗത – അക്കൗണ്ട് വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ തുടങ്ങിയവ കണ്ടാല്‍ അതിനു പിന്നില്‍ തട്ടിപ്പുകാരാണോ എന്നു സംശയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

https://www.kuwaitoffering.com/uae-job-vacancy-dubai-municipality-careers-2024-multiple-job-vacancies/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version