UAE School; സ്കൂൾ ആദ്യദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളും രക്ഷിതാക്കൾക്ക്​ ജോലി സമയത്തിൽ ഇളവ്

സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്​ ജോ​ലി സ​മ​യ​ത്തി​ൽ ഇ​ള​വു​മാ​യി കൂ​ടു​ത​ൽ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലു​മൊ​രു സ​മ​യ​ത്തോ മൂ​ന്നു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക മാ​നേ​ജ​റി​ൽ​നി​ന്ന് ഇ​തി​നാ​യി അ​നു​മ​തി വാ​ങ്ങ​ണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

പു​തി​യ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൻറെ ആ​ദ്യ ദി​വ​സ​വും ആ​ദ്യ വാ​ര​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യി​ൽ അ​വ​സ​രം. ആ​ദ്യ ദി​വ​സം കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ച്ച ശേ​ഷം രാ​വി​ലെ താ​മ​സി​ച്ച് ജോ​ലി​ക്ക് എ​ത്തു​ക​യോ വൈ​കീ​ട്ട്​ നേ​ര​ത്തേ ഓ​ഫി​സി​ൽ​നി​ന്ന് പോ​വു​ക​യോ ചെ​യ്യാ​നാ​ണ്​ ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്.

കു​ട്ടി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നോ ര​ക്ഷാ​ക​ർ​തൃ​യോ​​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്തെ​ങ്കി​ലും വി​ശി​ഷ്ട​വേ​ള​ക​ളി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നോ മൂ​ന്നു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ജോ​ലി സ​മ​യ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കി​ല്ല.‘ബാ​ക്​ ടു ​സ്കൂ​ൾ’ ന​യ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്. പു​തി​യ അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ലെ ആ​ദ്യ ആ​ഴ്ച മു​ഴു​വ​ൻ രാ​വി​ലെ വൈ​കി​യെ​ത്താ​നും ​നേ​ര​ത്തെ ഓ​ഫി​സി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​നും ഇ​ത്ത​ര​ക്കാ​ർ​ക്ക്​ അ​നു​മ​തി ല​ഭി​ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version