UAE Traffic alert: അബുദാബി അൽ ഐനിലെ ഒരു പ്രധാന റോഡിൻ്റെ ഒരു ഭാഗം ആറ് മാസത്തേക്ക് അടച്ചിടുമെന്ന് യുഎഇ തലസ്ഥാന ഗതാഗത അതോറിറ്റി ശനിയാഴ്ച അറിയിച്ചു.
അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിലാണ് താത്കാലികമായി അടച്ചിടുന്നതെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ജനുവരി 19 ഞായറാഴ്ച മുതൽ ജൂലൈ 17 വ്യാഴം വരെ റോഡ് അടച്ചിടും. ഗതാഗതം താൽക്കാലിക റോഡിലേക്ക് തിരിച്ചുവിടുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.