uae traffic law;അബൂദബി: റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി കനത്ത പിഴയുള്‍പ്പെടെ യു.എ.ഇ സര്‍ക്കാര്‍ നിരവധി നടപടികള്‍ ആണ് പ്രഖ്യാപിച്ചത്. 2025ലെ പ്രത്യേകതകളിലൊന്ന് തന്നെ പുതിയ ഗതാഗത നിയമം (New UAE traffic law) നിലവില്‍വരുന്നുവെന്നതാണ്. നിയമലംഘനത്തിന് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം അരകോടി രൂപയ്ക്കടുത്ത്) പിഴ ലഭിക്കുന്നതുള്‍പ്പെടെയുള്ള പുതിയ നിയമം മാര്‍ച്ച് 29 മുതല്‍ ആണ് പ്രാബല്യത്തില്‍ വരുന്നത്.നിയമത്തില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക:
ജയ്‌വാക്കിങ് (Jaywalking)
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് ക്രോസ് ചെയ്യുന്നത് ഉയര്‍ന്ന പിഴ ഈടാക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. നിലവില്‍ ഈ ലംഘനത്തിന് 400 ദിര്‍ഹം പിഴ ലഭിക്കും. എന്നാല്‍ പുതിയ നിയമപ്രകാരം ഈ കുറ്റകൃത്യം ഒരു വാഹനാപകടത്തില്‍ കലാശിച്ചാല്‍ ക്രോസ്‌ചെയ്തവര്‍ക്ക് തടവും 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും നേരിടേണ്ടിവരും.
80 കിലോമീറ്റര്‍ വേഗത പരിധിയോ അതില്‍ കൂടുതലോ വേഗതയുള്ള നിയുക്ത പ്രദേശങ്ങളില്‍ നിന്ന് ക്രോസ് ചെയ്യുന്നവര്‍ക്കുള്ള പിഴശിക്ഷ കൂടും. ഇത്തരക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഒന്ന് ലഭിക്കും.
- ശരിയായ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍
- ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുകയോ വ്യത്യസ്ത തരം വാഹനങ്ങളുടെ ലൈസന്‍സ് ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
- ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് മൂന്ന് മാസം വരെ തടവും 20,000 മുതല്‍ 100,000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.
- അശ്രദ്ധമൂലം മരണത്തിന് കാരണമാകല്‍
- റോഡില്‍ ഒരാളുടെ മരണത്തിന് കാരണമാകുന്നയാള്‍ക്ക് തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ലഭിക്കും.