Uae traffic new law;UAEയിലെ പുതിയ ട്രാഫിക്ക് നിയമം: ഈ 6 കുറ്റങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയില്‍ ഉറപ്പ്

Uae traffic new law:ദുബൈ: റോഡില്‍ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമം കര്‍ശനമാക്കാനൊരുങ്ങി UAE. റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴ ചുമത്താനും ലക്ഷ്യമിട്ട് UAE പുതിയ ട്രാഫിക് നിയമങ്ങള്‍ അവതരിപ്പിച്ചു. 17 വയസ്സില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ യു.എ.ഇയില്‍ കഴിയുമെങ്കിലും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭ്യമാക്കുന്നവിധത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. അപകടകരമായ ചരക്കുകള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നത്.

മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളായാണ് പുതിയ മാറ്റങ്ങളില്‍ പറയുന്നത്. ഇവയെല്ലാം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന കുറ്റമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതിയ ട്രാഫിക് നിയമം 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ജയില്‍ ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റങ്ങള്‍

1. വാഹനം ഓടിക്കുന്നതിനിടെ ഒരാളുടെ മരണത്തിനോ അപകടത്തിനോ കാരണമാകുക.

2. വാഹനം ഓടിക്കുന്നതിന്റെ ഫലമായി മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് ഗുരുതരമായ നാശം വരുത്തുക.

3. അശ്രദ്ധമായോ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലോ വാഹനം ഓടിക്കുക.

4. വാഹനം നിയന്ത്രിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുന്ന മദ്യപാനങ്ങള്‍, ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനത്തില്‍ വാഹനം ഓടിക്കുക.

5. മുകളില്‍ പറഞ്ഞ കുറ്റകൃത്യങ്ങളിലൊന്ന് സംഭവിക്കുകയാണെങ്കില്‍, അവന്റെ പേര്, വിലാസം അല്ലെങ്കില്‍ അവന്റെ വ്യക്തിഗത വിവരം സൂചിപ്പിക്കുന്ന ഏതെങ്കിലും ഔദ്യോഗിക രേഖ എന്നിവ നല്‍കാന്‍ നിരസിക്കുക. അല്ലെങ്കില്‍ തെറ്റായ പേരോ വിലാസമോ നല്‍കുക.

6. ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് ഹാനികരമാകുന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റി അംഗം നല്‍കിയ സ്റ്റോപ്പ് ഓര്‍ഡര്‍ നിരസിക്കുക.

അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറ

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ ഗ്ലാസില്‍ ഘടിപ്പിച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസുകള്‍ മറികടന്ന് നിയമലംഘനം പിടികൂടാന്‍ കഴിയുമെന്നതാണ് ഈ ക്യാമറകളുടെ പ്രത്യേകത. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി വിവിധ റോഡ് സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്താന്‍ ക്യാമറകള്‍ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version