യുഎഇയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര യാത്ര നടത്തുന്നവർ രോഗങ്ങൾക്കെതിരെ വാക്സിനേഷൻ നേടേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെയും സിഡിസിയുടെയും ശുപാർശ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ സ്വീകരിക്കേണ്ടതുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യുഎഇയിലെ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം യാത്രയ്ക്ക് മുമ്പായി വാക്സിൻ സ്വീകരിക്കാവുന്നതാണ്. യാത്രയ്ക്ക് മുമ്പ് 4-6 ആഴ്ചകൾക്കുള്ളിൽ നിങ്ങളുടെ വാക്സിൻ കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യേണ്ടതാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ നിങ്ങളുടെ ലക്ഷ്യസ്ഥാനം, യാത്രാ ദൈർഘ്യം, ആസൂത്രിത പ്രവർത്തനങ്ങൾ, വ്യക്തിഗത ആരോഗ്യ പ്രൊഫൈൽ എന്നിവയെ ആശ്രയിച്ചിരിക്കും.
മലേറിയ, ജാപ്പനീസ് എൻസെഫാലൈറ്റിസ്, മഞ്ഞ പനി, ഡെങ്കിപ്പനി, സിക്ക വൈറസ്, എബോള വൈറസ്, കോവിഡ് 19, ചിക്കൻ പോക്സ്, ഫ്ലൂ (ഇൻഫ്ലുവൻസ), എംഎംആർ (മീസിൽസ്, മംപ്സ്, റുബെല്ല), ന്യുമോകോക്കൽ, പോളിയോ എന്നിവയ്ക്ക് പ്രതിരോധ വാക്സിനുകൾ സ്വീകരിക്കണമെന്നാണ് സിഡിസി ശുപാർശ ചെയ്യുന്നത്.
അതേസമയം യുഎഇയിൽ നിന്ന് പ്രതിരോധ വാക്സിൻ സ്വീകരിക്കുമ്പോൾ ഇനി പറയുന്ന വ്യവസ്ഥകൾ ബാധകമാണ്. വാക്സിന്റെ ഏതെങ്കിലും ഘടകത്തോടുള്ള അലർജിയുള്ള രോഗിക്ക് വാക്സിനുകൾ നൽകരുത്, രോഗ പ്രതിരോധ ശേഷി കുറവുള്ളവരും ക്യാൻസർ രോഗികളുമായവർക്ക് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമാണ്.
കഠിനമായ രോഗാവസ്ഥയുള്ള രോഗികൾക്ക് വാക്സിൻ നൽകരുത്. യുഎഇ പൗരന്മാരും താമസക്കാരും അന്താരാഷ്ട്ര രോഗപ്രതിരോധ കാർഡ് കരുതണം. യാത്രയുടെ ഉദ്ദേശ്യത്തിനായി യുഎഇ പൗരന്മാർക്ക് ഇഎച്ച്എസ് ഹെൽത്ത് കാർഡ് കൈവശം വക്കാം.