UAE Update; ഈ എക്സിറ്റ്​ കവാടങ്ങളി​ലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിലേക്ക്​ നീളുന്ന മജാൻ,​ അൽ ബറാറി കമ്യൂണിറ്റി എൻട്രൻസ്​, എക്സിറ്റ്​ കവാടങ്ങളി​ൽ നടത്തിവന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയായതായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

തുരങ്ക പാതയിൽനിന്ന് റിവേർസിബിൾ ലൈൻ സംവിധാനത്തിലേക്ക് വാഹനങ്ങളുടെ നീക്കം വഴിതിരിച്ചുവിടുക, കമ്യൂണിറ്റി പ്രവേശന കവാടങ്ങളിൽ സിഗ്​നലുകളോടു കൂടിയ പുതിയ ജങ്​ഷൻ സ്ഥാപിക്കുക തുടങ്ങിയ വികസന പ്രവൃത്തികളാണ്​ പൂർത്തിയായത്​.

ഇതോടെ ഇതുവഴിയുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും കഴിയുമെന്ന്​​ ആർ.ടി.എ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version