യുഎഇ സന്ദര്‍ശക വിസയിലെത്തി ജോലി അന്വേഷിച്ചാല്‍ കുടുങ്ങും. സന്ദര്‍ശക വീസയില്‍ ജോലി തേടിയെത്തുന്നവരെ കണ്ടെത്താന്‍ യുഎഇയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന കര്‍ശനമാക്കി. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ സന്ദര്‍ശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളില്‍ ചോദിക്കും. വ്യക്തമായി ഉത്തരം പറയാത്തവര്‍ക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല.
സന്ദര്‍ശക, വിനോദ സഞ്ചാര വീസകളില്‍ എത്തുന്നവര്‍ക്കു ജോലി ചെയ്യാന്‍ അനുവാദം ഇല്ല. റിക്രൂട്‌മെന്റ് ഏജന്‍സിയും ട്രാവല്‍ ഏജന്‍സിയും സന്ദര്‍ശക വീസയില്‍ ജോലി ഉറപ്പു നല്‍കിയാലും അതു നിയമവിരുദ്ധമാണ്.
സന്ദര്‍ശക വീസയില്‍ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കില്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാന്‍ പണം എന്നിവ കരുതണം.
ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാനാണു വരുന്നതെങ്കില്‍ ഇവരുടെ വീസയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.
തൊഴില്‍ വീസയില്‍ വരുന്നവര്‍ എന്‍ട്രി പെര്‍മിറ്റില്‍ യുഎഇയില്‍ എത്തി ജോലിയില്‍ ചേരാന്‍ ആവശ്യമായ വീസ നടപടികള്‍ പൂര്‍ത്തിയാക്കുകയാണു വേണ്ടത്.