Uae weather alert: യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയെന്ന് NCM; മറ്റു കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ

Uae weather alert; യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.

ഇന്ന്ബുധനാഴ്ച ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും പകൽ സമയത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ചിലപ്പോൾ നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചിലപ്പോൾ കാറ്റ് 10 മുതൽ 40kmph വേഗതയിൽ എത്തും.

മലയോര പ്രദേശങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസായി കുറയും, അബുദാബിയിൽ താപനില 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version