uae weather alert;ദുബൈ: അബൂദബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ ചെറിയ മഴ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി (NCM) റിപ്പോർട്ട് ചെയ്തു. അൽ അജ്ബാൻ, അഷ്‌ആബ്, അൽ ഫലാഹ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്.

ദുബൈയിൽ, ഇന്ന് രാവിലെ സൈഗ് അൽ സലം മേഖലയിലും ചെറിയ മഴ അനുഭവപ്പെട്ടു. അതേസമയം, ഉച്ചയോടെ ദുബൈയിൽ ഭാഗികമായി മേഘാവൃതമായതും തെളിഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെട്ടു. അതേസമയം storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് അബൂദബിയിലെ ഒരു റോഡിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ പങ്കുവച്ചു
https://www.textise.net/showText.aspx?strURL=https%3A%2F%2Fwww.instagram.com%2Freel%2FDHFtAiEhk2n%2F%3Futm_source%3Dig_embed%26utm_campaign%3Dloading
ഇന്ന്കാ ലാവസ്ഥ പ്രവചന പ്രകാരം, ആകാശം ഭാഗികമായി മേഘാവൃതമായതോ പൂർണ്ണമായി മേഘാവൃതമായതോ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും, കാറ്റിന്റെ വേഗത 10 മുതൽ 25 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ വേഗത 40 കിലോമീറ്റർ വരെയെത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത് പൊടിപടലങ്ങൽക്ക് ഇടയാക്കാം.
അറബിക്കടലിൽ കടൽ മിതമായിരിക്കും, എന്നാൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാം. അതേസമയം, ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ അനുഭവപ്പെടും