uae weather update; ജനുവരി 21 വരെ യുഎഇയിലെ കാലാവസ്ഥാ മാറ്റങ്ങളുണ്ട്; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക

Uae weather update; ദുബൈ: യുഎഇ നാഷണല്‍ മെട്രോളജി സെന്റര്‍ 2025 ജനുവരി 17 വെള്ളിയാഴ്ച മുതല്‍ ജനുവരി 21 ചൊവ്വ വരെയുള്ള കാലയളവിലെ വിശദമായ കാലാവസ്ഥാ നിരീക്ഷണം പുറപ്പെടുവിച്ചു. വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ്, മഴ, ശക്തമായ കാറ്റ് എന്നിവക്ക് സാധ്യത.

ജനുവരി 17 വെള്ളി
ചില ഉള്‍പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും രാവിലെ മൂടല്‍മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും, പ്രത്യേകിച്ച് രാത്രിയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ രീതിയില്‍, മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. അറേബ്യന്‍ ഉള്‍ക്കടല്‍ രാത്രി വൈകി പ്രക്ഷുബ്ധമായി മാറും, അതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തുക. 

ജനുവരി 18 ശനിയാഴ്ച 
ഉള്‍പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ള പ്രഭാതമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റു വീശിയേക്കും. ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ കൊണ്ട് അന്തരീക്ഷം കലങ്ങഇമറിഞ്ഞേക്കും. മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ നിവാസികളും പൗരന്മാരും ജാഗ്രത പുലര്‍ത്തുക. അറേബ്യന്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടല്‍ ഇടയ്ക്കിടെ പ്രക്ഷുബ്ധമായേക്കും.

ജനുവരി 19 ഞായറാഴ്ച

ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുള്ള ഈര്‍പ്പമുള്ള പ്രഭാതമായിരിക്കും. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റു വീശാന്‍ സാധ്യത. മണിക്കൂറില്‍ 40 കി.മീ വേഗതയിലാകും ചില സമയങ്ങളില്‍ കാറ്റ് വീശുക. കടല്‍ രാവിലെ പ്രക്ഷുബ്ധമാകും. 

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version