ഉംറ തീർഥാടകർ മെനിഞ്ചൈറ്റിസ് വാക്സിനെടുക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചു.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
സൗദിയിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും വിവരം കൈമാറിയിട്ടുണ്ട്. ഈ മാസം 10 മുതൽ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തീരുമാനം പിൻവലിച്ചതായി അതോറിറ്റി വ്യക്തമാക്കി.