upi new update:നിങ്ങളുടെ മൊബൈൽ നമ്പർ ഇക്കൂട്ടത്തിലുണ്ടോ? എങ്കിൽ ഏപ്രിൽ 01 മുതൽ UPI സേവനം ലഭ്യമാകില്ല; ഗൂഗിൾപേ, ഫോൺപേ അക്കൗണ്ടുകൾ പോകാതിരിക്കാൻ ചെയ്യേണ്ടത്..

Upi new update :ഡിജിറ്റൽ പണമിടപാടുകൾക്കായി യുപിഐ സേവനം ഉപയോ​ഗിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങി നിരവധി ആപ്പുകളിലൂടെ യുപിഐ സേവനം ലഭ്യവുമാണ്. എന്നാൽ ഏപ്രിൽ ഒന്നുമുതൽ പുതിയ മാർ​ഗനിർദേശങ്ങൾ പ്രകാരമാണ് യുപിഐ പ്രവർത്തിക്കുക എന്നതിനാൽ ചില മൊബൈൽ നമ്പറുകാർക്ക് യുപിഐ സർവീസ് ലഭിക്കാതെ വന്നേക്കും. സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ ഇനിമുതൽ യുപിഐ സർവീസുകൾ ലഭ്യമാവില്ല.

ബാങ്കുകൾക്കും പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നൽകിയിരിക്കുന്ന നിർദേശപ്രകാരമാണ് ഈ മാറ്റം. സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ നിന്നുള്ള യുപിഐ അക്കൗണ്ടുകൾ ഡി-ലിങ്ക് ചെയ്യുകയാണ് ഇതുവഴിയുണ്ടാവുക. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയാനാണ് NPCI ഈ നീക്കം നടത്തുന്നത്. അതിനാൽ യുപിഐ സേവനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകൾ സജീവമാണെന്ന് ഉറപ്പുവരുത്തുക.

എന്തുകൊണ്ട് ഈ നടപടി?

UPI-യുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ആ നമ്പറിന്റെ ഉടമ ഉപയോ​ഗിച്ചില്ലെങ്കിലും, അതിൽ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് സജീവമായിരിക്കും. അതിനാൽ മൊബൈൽ നമ്പർ നിർജീവമായാൽ അതിൽ ലിങ്ക് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് തട്ടിപ്പുകാർ ദുരുപയോ​ഗം ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ​ഗൂ​ഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ പേയ്മെന്റ് സർവീസ് പ്രൊവൈഡേഴ്സിനും (PSPs) ബാങ്കുകൾക്കും NPCI പുതിയ മാർ​ഗനിർദേശം നൽകിയത്. നിർജീവമായ മൊബൈൽ നമ്പറിൽ നിന്നുള്ള ​ഗൂ​ഗിൾപേ, ഫോൺപേ അക്കൗണ്ടുകൾ ഇതിന്റെ ഭാ​ഗമായി നീക്കം ചെയ്യപ്പെടും.

യുപിഐ സർവീസ് നഷ്ടമാകുന്നതിന് മുന്നോടിയായി യൂസേഴ്സിന് ബാങ്കുകളിൽ നിന്നോ PSPs-കളിൽ നിന്നോ നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പുകൾ അവ​ഗണിച്ച് നിർജീവമായി തുടരുന്ന മൊബൈൽ നമ്പറാണെങ്കിൽ അത് യുപിഐ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടും.

ഇത് ആരെയെല്ലാം ബാധിക്കും?

മൊബൈൽ നമ്പർ മാറ്റുകയും ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതിരിക്കുകയും ചെയ്തവർ

കോൾ ചെയ്യാനോ എസ്എംഎസ് അയക്കാനോ ഉപയോ​ഗിക്കാത്ത മൊബൈൽ നമ്പറുകളിൽ നിന്നുള്ള UPI അക്കൗണ്ട് ഉപയോഗിക്കുന്നവർ

യുപിഐ അക്കൗണ്ട് നഷ്ടമാകാതിരിക്കാൻ ചെയ്യേണ്ടത്..

യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ സജീവമാക്കുക​. ഇതിനായി ആ നമ്പറിൽ നിന്ന് കോൾ ചെയ്തോ മെസേജ് ചെയ്തോ സജീവമാക്കാം. ബാങ്കിൽ നിന്ന് എസ്എംഎസ് ഈ നമ്പറിലേക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതെല്ലാം 2025 ഏപ്രിൽ ഒന്നിന് മുൻപായി ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version