Upi payment updation:തെറ്റായ അക്കൗണ്ടിലേക്ക് പണമയച്ചോ? …ടെന്‍ഷനടിക്കേണ്ട, തിരിച്ചെടുക്കാം

Upi payment updation; ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പെട്ടെന്ന് ഇടപാട് നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും അക്കൗണ്ട് മാറി അയച്ചുപോകാറുണ്ട്. അഥവാ അങ്ങനെ സംഭവിച്ചാല്‍ ടെന്‍ഷനടിക്കാന്‍ നില്‍ക്കേണ്ട. തിരിച്ചെടുക്കാന്‍ വഴിയുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ചെയ്യേണ്ടത് ഇത്രമാത്രം

  • ഒരു സെക്കന്റ് പോലും പാഴാക്കാതെ നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുക. തുടര്‍ന്ന് വിനിമയം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ബാങ്കില്‍ നിന്ന് നിങ്ങള്‍ക്ക് പരാതി സംബന്ധമായ ഒരു ടിക്കറ്റ് നമ്പര്‍ നല്‍കും.
  • കസ്റ്റമര്‍ കെയറില്‍ ഫോണ്‍ ചെയ്ത് പരാതി നല്‍കിയതിന് ശേഷം എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ബാങ്കിന്റെ കസ്റ്റമര്‍ കെയറിലേക്ക് ഒരു ഇമെയില്‍ അയയ്ക്കുക. ഇതിലൂടെ കമ്മ്യൂണിക്കേഷന്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു എന്ന മെച്ചവുമുണ്ട്. കൂടാതെ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പോയി മാനേജരോട് സംസാരിച്ച് ഔദ്യോഗികമായി ഒരു പരാതി നല്‍കുന്നതും പരിഗണിക്കാവുന്നതാണ്.

  • നിങ്ങള്‍ തെറ്റായി പണം അയച്ച ബാങ്ക് അക്കൗണ്ട് നിലവിലില്ല എങ്കിലോ, ഇന്‍വാലിഡ് ആണെങ്കിലോ നിങ്ങളുടെ ബാങ്ക്, അക്കൗണ്ടിലേക്ക് അയച്ച തുക ഓട്ടോമാറ്റിക്കായി തിരികെ നല്‍കും. അതേ സമയം അക്കൗണ്ട് നിലവിലുള്ളതോ, വാലിഡോ ആണെങ്കിലോ, പണം തിരികെ ലഭിക്കുന്നതിന് ആ ബാങ്ക് അക്കൗണ്ട് ഉടമയുടെ സഹകരണവും നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version