ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ വ്‌ളോഗര്‍ക്കെതിരെ നിയമ നടപടി. രാജ്യത്ത് നിയമവിരുദ്ധമായതിനാല്‍ ദുബായില്‍ പോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ഫുഡ് വ്‌ളോഗര്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പ്രമുഖ തമിഴ് ഫുഡ് വ്ളോഗര്‍ ഇര്‍ഫാനാണ് ഭാര്യയെയും കൂട്ടി ദുബായില്‍ പോയി തന്റെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയത്. ഒപ്പം തിരികെ ചെന്നൈയിലെത്തി ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയും ഇയാള്‍ നടത്തി. രണ്ട് സംഭവങ്ങളും വീഡിയോ യൂട്യൂബ് ചാനല്‍ വഴി ഇയാള്‍ പുറത്തുവിട്ടിരുന്നു.
ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാലാണ് ദുബായില്‍ വന്ന് ലിംഗനിര്‍ണയം നടത്തിയത് എന്ന് വീഡിയോയില്‍ ഇര്‍ഫാന്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തി ഫലം പരസ്യമായി പറഞ്ഞതിന് ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മേയ് 18ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഭാര്യയുമൊത്ത് മേയ് രണ്ടിന് ദുബായില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെയും ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി വീഡിയോ ഇതിനകം രണ്ട് മില്യണ്‍ ആളുകളും ദുബായ് ആശുപത്രി വീഡിയോ ഒരു മില്യണ്‍ ആളുകളും കണ്ടുകഴിഞ്ഞു. 4.28 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലാണ് ഇര്‍ഫാന്റെത്.
തനിക്ക് ഒരു മകളെ വേണം എന്ന ആഗ്രഹം വീഡിയോയിലൂടെ പ്രകടിപ്പിക്കുകയും ഫലം കണ്ടശേഷം അത്ഭുതപ്പെടുന്ന പ്രതികരണം നടത്തുകയും ചെയ്യുന്നത് ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഇര്‍ഫാനോട് കാരണം ചോദിക്കുന്നതിനൊപ്പം പൊലീസ് കേസെടുക്കാനും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ യൂട്യൂബടക്കം സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും നീക്കണമെന്ന് സൈബര്‍ ക്രൈം വിഭാഗത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.