Posted By Nazia Staff Editor Posted On

Lu lu group international;ലുലു ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ? എല്ലാവർക്കും സാധ്യമല്ല, ഓഹരി വാങ്ങാന്‍ ഈ യോഗ്യതകള്‍ വേണം

Lu lu group international;ലുലു ഗ്രൂപ്പ് ഓഹരി വിപണയിലേക്ക് കടക്കുന്നുവെന്ന വാർത്തയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപ ലോകത്ത് നിന്നും ലഭിച്ചിരിക്കുന്നത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ലുലു ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 25 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് എത്തിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വില്‍പനയ്ക്കായി വെക്കുന്ന ഓഹരിയുടെ 89 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി മാറ്റി വെക്കുമ്പോള്‍ 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികള്‍ തങ്ങളുടെ സ്വന്തം ജീവനക്കാർക്കുമായിട്ടാണ് ലുലു നീക്കിവെച്ചിരിക്കുന്നത്. ലുലുവിന്റെ ഐ പി ഒയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവരാണ് പല നിക്ഷേപകരെങ്കിലും അതിന് ചില യോഗ്യതകള്‍ നേടേണ്ടതുണ്ട്.

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നത് എന്നതിനാല്‍ തന്നെ യു എ ഇ പൗരന്മാർക്കും യു എ ഇയിലെത്തി ജോലി ചെയ്യുന്ന ഇതര രാജ്യക്കർക്കുമായിരിക്കും ഐ പി ഒയില്‍ പങ്കെടുക്കാന്‍ സാധിക്കുക. യു എ ഇ പൗരന്മാരാണ് അല്ലെങ്കില്‍ ജോലി ചെയ്യുന്ന യു എ ഇയിലാണ് എന്നത് കൊണ്ടുമാത്രം ലുലു ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാന്‍ സാധിക്കുമോ? ഇല്ല, വീണ്ടും വേറെയും ചില യോഗ്യതകള്‍ നിക്ഷേപകന് ഉണ്ടായിരിക്കേണ്ടതുണ്ട്.

നിക്ഷേപകന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും ലഭിച്ച നാഷണൽ ഇൻവെസ്റ്റർ നമ്പർ (എൻ ഐ എൻ) ഉണ്ടായിരിക്കണം. എൻ ഐ എൻ എന്ന് പറയുന്നത് ഇന്ത്യയില്‍ നിക്ഷേപകർക്ക് നിർബന്ധമായ ഡിമാറ്റ് അക്കൗണ്ടിന് സമാനമാണ്. അതോടൊപ്പം തന്നെ യു എ ഇയില്‍ ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മുകളില്‍ പറഞ്ഞത് പോലെ ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ടിന് സമാനമായി പ്രവർത്തിക്കുന്ന എന്‍ ഐ എന്‍ ഒരു ഐഡന്റിഫിക്കേഷന്‍ നമ്പറായിട്ടാണ് ഇവിടേയും പ്രവർത്തിക്കുന്നത്. എന്‍ ഐ എന്‍ സ്വന്തമാക്കുന്നതിലൂടെ ഐ പി ഒയില്‍ പങ്കെടുക്കാനും ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും, ഓഹരി നിരക്ക് അറിയാനും, തങ്ങളുടെ നിക്ഷേപത്തിന്റെ തല്‍സ്ഥിതി അറിയാനും സാധിക്കും.

താരതമ്യേനെ വളരെ അധികം ബുദ്ധിമുട്ടില്ലാതെ എന്‍ ഐ എന്‍ സ്വന്തമാക്കാന്‍ കഴിയും. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങളില്‍ നിന്ന് ഈ തിരിച്ചറിയല്‍ നമ്പർ ലഭിക്കും, അൽ ഐൻ, ഷാർജ എന്നിവിടങ്ങളിലെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അംഗീകൃത ബ്രേക്കറേജ് സ്ഥാപനങ്ങള്‍, സമി എന്ന മൊബൈല്‍ ആപ്പ് വഴിയും ആവശ്യമായ രേഖകളും വിവരങ്ങളും നല്‍കിയാല്‍ എന്‍ ഐ എന്‍ ലഭിക്കും.

യു എ ഇ പൗരന്മാരാണെങ്കില്‍ എന്‍ ഐ എന്‍ സ്വന്തമാക്കാന്‍ അസ്സൽ എമിറേറ്റ്സ് ഐഡി കാർഡോ യുഎഇ പാസോ മതി. വിദേശികളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ നാഷണല്‍ ഐഡി കാർഡിന് പുറമെ പാസ്പോർട്ടും വേണം. ഇതോടൊപ്പം തന്നെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും അത്യാവശ്യമാണ്. എല്ലാ രേഖകളും സമർപ്പിച്ച് കഴിഞ്ഞാല്‍ നിശ്ചിത ഫീസും നല്‍കിയാല്‍ എന്‍ ഐ എന്നിനായി അപേക്ഷിക്കാം. എല്ലാ യോഗ്യതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ ഒന്നോ രണ്ടോ പ്രവർത്തി ദിവസങ്ങള്‍ക്കുള്ളില്‍ നമ്പർ ലഭ്യമാകും.

എന്‍ ഐ എന്‍ നമ്പർ ലഭ്യമായാല്‍ നിങ്ങള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും ലുലുവിന്റെ അടക്കം ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കും. അതേസമയം ഈ മാസം 28 ന് ലുലു പ്രാരംഭ ഓഹരി വില്‍പനയിലേക്ക് കടക്കും. നവംബർ 12 നായിരിക്കും ഓഹരികള്‍ അലോട്ട് ചെയ്യുക. ഓഹരി വില്‍പ്പനയിലൂടെ 180 കോടി ഡോളർ സ്വന്തമാക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *