Watch viral video;ഭർത്താവിനെ തലാഖ് ചൊല്ലിയ ദുബായ് രാജുകുമാരിയുടെ ‘ഡിവോഴ്സിനെ’ കുപ്പിയിലാക്കി വീഡിയോ വെെറൽ

Watch viral video; ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഭർത്താവിനെ മുത്വലാഖ് ചൊല്ലിയ ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.ഡിവോഴ്സ് വാർത്ത ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചതിന്റെ ശേഷം ആണ് തന്റെ പുതിയ പെർഫ്യൂം ബ്രാന്റ് മെഹ്റ പുറത്തുവിട്ടത്. ‘ഡിവോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമാണ് മെഹ്റ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള കുപ്പി അതിൻരെ മുകളിൽ ‘ഡിവോഴ്സ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

30കാരിയായ മഹ്റ പുറത്തിറക്കുന്ന പുതിയ ബ്രാന്റ് വലിയ സ്വീകര്യതയാണ് ദുബായിൽ.

ദുബായ് വിപണിയിൽ ലഭ്യമാകാൻ പോകുന്ന ഈ ഉദ്പന്നത്തിന്റെ വില എത്രയായിരിക്കും എന്നത് സംബന്ധിച്ച വാർത്തകൾ ഒന്നും പുറത്തുവന്നിട്ടില്ല. പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജ് ആണ് ബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ. അതിലൂടെയാണ് ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത്. മഹ്റ ഇന്റയിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലാണ്.

ഈ വർഷം ജൂലായിലായിരുന്നു ദുബായ് രാജകുമാരി ഷെയ്ഖ മഹ്ര അൽ മക്തൂം തന്റെ ഡിവോഴ്സ് വാർത്ത പുറത്തുവിട്ടത്. “പ്രിയപ്പെട്ട ഭർത്താവിന്, നിങ്ങൾ തിരക്കിലായിരിക്കും, ഞാൻ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. എന്ന് നിങ്ങളുടെ മുൻ ഭാര്യ”. മൂന്ന് തവണ ഇങ്ങനെ പറഞ്ഞാണ് അവർ ഇന്റസ്റ്റയിൽ വീഡിയോ പോസ്റ്റ് പങ്കുവെച്ചത്.

2023 മേയ് മാസത്തിലായിരുന്നു യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകള്‍ ഷെയ്ഖ മഹ്റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹം കഴിക്കുന്നത്. യുഎഇലെ പ്രമുഖ യുവ വ്യവസായി ഷെയ്ഖ് മാന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മാന അല്‍ മക്തൂമായിരുന്നു വരന്‍. രാജകീയ വിവാഹം ആയിരുന്നു നടന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *