Weather alert in uae;യുഎഇയിലെ ചൂട് താമസിയാതെ കുറയും. കനത്ത ചൂട് അവസാനിക്കുന്നതിന് അടയാളമായി കാണപ്പെടുന്ന ‘സുഹൈൽ’ നക്ഷത്രം രണ്ടാഴ്ചക്കകം ആകാശത്ത് തെളിയും. ‘യമനിലെ നക്ഷത്രം’ എന്ന് കൂടി ഇതിന് പേരുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ സൂചകമായാണ് ഈ നക്ഷത്രത്തെ പരമ്പരാഗത അറബ് സമൂഹം കാണുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കൊടും ചൂട് കുറയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണപ്പെടുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹീം അൽ ജർവാൻ പറഞ്ഞു. നക്ഷത്രമുദിച്ചാൽ തീവ്രമായ വേനൽക്കാലത്തിനും ശൈത്യത്തിനും ഇടക്കുള്ള കാലമായ ഏകദേശം 40 ദിവസത്തെ ‘സുഫ്‌രിയ’ എന്നറിയപ്പെടുന്ന പരിവർത്തന കാലാവസ്ഥ അനുഭവപ്പെടും. ഈ സമയത്ത് ഈർപ്പം വർധിക്കും. അത് മേഘങ്ങൾ രൂപപ്പെടാനും ഒമാൻ, യുഎഇയിലെ ഹജർ പർവതനിരകളുടെ കിഴക്കൻ ചരിവുകളിൽ കാലാവസ്ഥാ മാറ്റത്തിനും കാരണമാകും.