Weight loss remedy; ശരീര ഭാരം കുറയ്ക്കുക എന്നത് അമിതഭാരമുള്ളവരുടെ സ്ഥിരം ചിന്തയായിരിക്കും. പുതുവര്‍ഷം ആരംഭിച്ചതിനാല്‍ തന്നെ ഫിറ്റ്‌നസില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാനായിരിക്കും പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലര്‍ക്കും ഫിറ്റ്‌നസ് സെന്ററുകളിലും ജിംനേഷ്യകളിലും പോകാന്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാര്‍ വീട്ടില്‍ നിന്ന് തന്നെ തടി കുറയ്ക്കുന്നതിനെ കുറിച്ചായിരിക്കും ആലോചിക്കുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇതിന് പലതരം മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എങ്ങനെ അമിതവണ്ണം കുറക്കാം എന്ന് നമുക്ക് നോക്കാം. പരമ്പരാഗത ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവിന് പേരുകേട്ട ചില സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം
- ഇഞ്ചി
ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. - മഞ്ഞള്‍
കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
- ഉലുവ
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.
- കറുവപ്പട്ട
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും.
- വെളുത്തുള്ളി
വെളുത്തുള്ളിയിലെ അല്ലിസിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.