Watsapp new update;ശ്രദ്ധിക്കുക!!!വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

..

Watsapp new update:സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ കരുതിയിരിക്കുക. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകള്‍ വഴി ഫോണിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ വിദഗ്ധര്‍. ഒട്ടുമിക്ക ആളുകളും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്‌സ്ആപ്പ് കോള്‍ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ വാട്‌സ്ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകള്‍. സാധാരണ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണം ഇല്ലാത്തതാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകളുടെ പ്രചാരത്തിന് പിന്നില്‍. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനായി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനെയാണ് തട്ടിപ്പ് സംഘങ്ങള്‍ ആശ്രയിക്കുന്നത്. വാട്‌സ്ആപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐടി നിയമമാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടു എന്ന് പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോര്‍ഡിംഗ് പാടില്ലെന്നത് വിദേശത്തെ പല രാജ്യങ്ങളും നേരത്തെ നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കുന്നത് വൈകിയാണ്. പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെ പോവുന്നതിന്റെ കാരണമിതാണ്. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനില്‍ മിക്കതിലും  വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.

റെക്കോര്‍ഡ് ചെയ്യുന്ന വോയ്‌സ്, വീഡിയോ എന്നിവ ആവശ്യക്കാരുടെ സൗകര്യത്തിനനുസരിച്ച് കട്ട് ചെയ്യാനും ചില ആപ്പുകളില്‍ ഫീച്ചറുകളുണ്ട്. ഫേസ്ബുക്ക് മെസ്സെഞ്ചര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളില്‍ ഉള്ളതായി കാണാം. ഇതെല്ലാം വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള കോളുകള്‍ സേഫല്ല എന്ന് ചുരുക്കം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version