കോഴിയാണോ അതോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത്? എല്ലാവരെയും കുഴപ്പിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ട്

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കടംകഥകളില്‍ ഉപയോഗിക്കുന്ന ജനപ്രിയ ചോദ്യങ്ങളിലൊന്നാണ് ‘കോഴിയാണോ അതോ മുട്ടയാണോ ആദ്യം ഉണ്ടായത്..’ എന്ന ചോദ്യം. ഉത്തരം കോഴിയാണെന്ന് പറഞ്ഞാലും മുട്ടയാണെന്ന് പറഞ്ഞാലും ഉപ ചോദ്യങ്ങള്‍ ഉറപ്പ്. കോഴിയാണ് ആദ്യം ഉണ്ടായതെന്ന് പറഞ്ഞാല്‍, അപ്പോള്‍ ആദ്യം ഉണ്ടായ കോഴി എങ്ങിനെ പിറന്നുവെന്നതാവും അടുത്ത മില്യണ്‍ വിലവരുന്ന ചോദ്യം. എന്നാല്‍ മുട്ടയാണ് ആദ്യം ഉണ്ടായതെന്ന് മറുപടി പറഞ്ഞാലും, ‘ആദ്യത്തെ കോഴിമുട്ട’ ആര് ഇട്ടു എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും. ചുരുക്കത്തില്‍ നൂറ്റാണ്ടുകളായി മനുഷ്യരെ ആശയക്കുഴപ്പത്തിലാക്കിയ വലിയ സമസ്യക്ക് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K


മുട്ട @ ഫസ്റ്റ് സിദ്ധാന്തം

കോഴിയല്ല, മുട്ടയാണ് ആദ്യം ഉണ്ടായതെന്നാണ് അതിന്റെ ഉത്തരമായി ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. ഉത്തരം കണ്ടെത്തിയെങ്കിലും, പക്ഷേ മുട്ട എവിടെ നിന്ന് വന്നു എന്നതുള്‍പ്പെടെയുള്ള വിശദീകരണവും ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുകയാണ്. പരിണാമ സിദ്ധാന്തവും കാരണഫല സിദ്ധാന്തവും (Causality) അനുസരിച്ചും മുട്ട തന്നെയാണ് ആദ്യം ഉണ്ടായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജൈവശാസ്ത്രം അനുസരിച്ച് പെണ്‍ പ്രത്യുല്‍പാദന കോശമാണ് അണ്ഡം അഥവാ മുട്ട. കോഴി ഉണ്ടാകുന്നതിനും വളരെമുമ്പ് തന്നെ ഭൂമുഖത്ത് മുട്ട അഥവാ പെണ്‍ പ്രത്യുല്‍പാദന കോശം നിലനിന്നിരുന്നു. എന്നാല്‍, അതിന്റെ ആദ്യ രൂപം ഇപ്പോഴുള്ള അതേ രൂപത്തിലാണെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. എങ്കിലും നേര്‍ത്ത പുറന്തോടുള്ള മുട്ടയുടെ രൂപത്തിന് 32.5 കോടി വര്‍ഷം പഴക്കമുണ്ടെന്ന് ടെക്‌സസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മനുഷ്യരും പക്ഷികളും അടക്കമുള്ള നട്ടെല്ലുള്ള ജീവികളെ (vertebrates) ജലത്തില്‍വച്ചുള്ള പ്രത്യുല്‍പാദനത്തില്‍ നിന്ന് കരയിലേക്ക് മാറ്റുന്നതായിരുന്നു കട്ടിയുള്ള പുറന്തോടുള്ള മുട്ടയുടെ രൂപാന്തരമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് കോഴികളും മറ്റ് പക്ഷി വര്‍ഗങ്ങളും ഭൂമുഖത്ത് പിറവിയെടുക്കും മുമ്പ് തന്നെ മുട്ട കരയിലെത്തി. ജുറാസിക് കാലഘട്ടത്തില്‍ 15 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പക്ഷികള്‍ ഉണ്ടായെന്നാണ് ശാസ്ത്ര വിശ്വാസം. പക്ഷികളുടേതായി ഇതുവരെ ലഭിച്ച ഏറ്റവും പഴക്കമുള്ള ഫോസിലുകളില്‍ നടത്തിയ പഠനപ്രകാരവും അവയ്ക്ക് ജുറാസിക്കുകളെക്കാള്‍ പഴക്കമുള്ളതായി കണ്ടെത്തിട്ടുണ്ട്.

പക്ഷികള്‍ ഉണ്ടാകുന്നതിനും മുമ്പ് കരയില്‍ ജീവിച്ചിരുന്ന ദിനോസറുകള്‍ ഉള്‍പ്പെടെയുള്ള നട്ടെല്ലുള്ള ജീവികള്‍ പുറന്തോടുള്ള മുട്ടകള്‍ ഇട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. അന്നുണ്ടായിരുന്ന ചുവപ്പ് നിറമുള്ള കാട്ടുപക്ഷികളില്‍നിന്ന് രൂപമാറ്റം വന്നതാണ് കോഴികള്‍. അഞ്ചുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മാറ്റം ഉണ്ടായിത്തുടങ്ങിയത്. ക്രിസ്തുവിന് മുമ്പ് (BC) 1650 – 1250 കാലഘട്ടത്തിലാണ് മനുഷ്യര്‍ കോഴികളെ അവരുടെ ആവശ്യത്തിനായി വളര്‍ത്തിത്തുടങ്ങിയത്. ഈ സമയത്താണ് ആധുനികകാലത്തിന് സമാനമായ കോഴികളുടെ ഭ്രൂണം അടങ്ങുന്ന മുട്ടകള്‍ ഇട്ട് തുടങ്ങിയതെന്നും ഇപ്പോഴത്തെ കോഴികള്‍ ഉണ്ടായതെന്നുമാണ് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചത്. ഇക്കാരണത്താലാണ് കോഴിയല്ല, മുട്ടയാണ് ആദ്യം ഉണ്ടായതെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.

കോഴി @ ഫസ്റ്റ് സിദ്ധാന്തം

എന്നാല്‍ ഇതിന് വിരുദ്ധമായ കണ്ടുപിടിത്തം മുമ്പ് ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. കോഴി തന്നെയാണ് ആദ്യം ഉണ്ടായതെന്നും മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുകയെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഈയൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. 

കോഴിമുട്ടയുടെ രൂപീകരണത്തിന് പിന്നിലെ ഘടകങ്ങള്‍ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഷഫീല്‍ഡ്, വാര്‍വിക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഗണിച്ചെടുക്കുകയായിരുന്നു. കോഴിയുടെ ബീജകോശത്തിലുള്ള ഓവോക്ലെഡിലില്‍ 17 എന്ന പ്രൊട്ടീനിന്റെ സാന്നിധ്യത്തില്‍ മാത്രമെ മുട്ടയുടെ പുറംതോട് ഉണ്ടാകൂ. ഈ ആവരണത്തില്‍ മാത്രമെ കോഴി രൂപപ്പെടൂ. മഞ്ഞക്കുരുവും വെള്ളദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നതുവരെയുള്ള സമയം സംരക്ഷണ കവചമായാണ് മുട്ടത്തോട് വര്‍ത്തിക്കുന്നത്. ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാചര്യമൊരുക്കുന്നത് കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീനുകളാണെന്നുമാണ് അന്ന് ഗവേഷകര്‍ നല്‍കിയ വിശദീകരണം.

which came first scientists may have cracked the question chicken or egg

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version