Work permit in uae: വർക്ക് പെർമിറ്റ് ഇല്ലാതെ യുഎഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഓരോ പെർമിറ്റും ഒരു പ്രത്യേക ജോലിക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം തന്നെ തൊഴിലാളികൾക്ക് ജോലി എളുപ്പമാക്കുന്നു. 2025ൽ ലഭ്യമായ വിവിധ വർക്ക് പെർമിറ്റ് ഓപ്ഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ്
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ് സഹായിക്കുന്നു. അതേസമയം വിസ, വർക്ക് പെർമിറ്റ്, താമസ രേഖകൾ എന്നിവ നേടുന്നതിന് തൊഴിലുടമകൾ ഉത്തരവാദികളാണ്.

ട്രാൻസ്ഫർ വർക്ക് പെർമിറ്റ്
പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടാതെ തന്നെ യുഎഇയിൽ ജോലി മാറാൻ ട്രാൻസ്ഫർ വർക്ക് പെർമിറ്റ് സഹായിക്കുന്നു. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള വർക്ക് പെർമിറ്റാണിത്.
ടെംപററി വർക്ക് പെർമിറ്റുകൾ
ദീർഘകാല കരാറുകളിൽ ഏർപ്പെടാതെ പരിമിതമായ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് ടെംപററി വർക്ക് പെർമിറ്റുകൾ കമ്പനികളെ സഹായിക്കുന്നു. ഹ്രസ്വകാല പദ്ധതികൾക്കോ നിർദ്ദിഷ്ട ജോലികൾക്കോ വേണ്ടിയാണ് ഇവ അനുവദിക്കുന്നത്.
വൺ-മിഷൻ പെർമിറ്റ്
ഒരു താൽക്കാലിക ജോലിയോ, ഒരു പ്രത്യേക പ്രോജക്റ്റോ പൂർത്തിയാക്കുന്നതിനായി വിദേശത്ത് നിന്ന് ഒരു തൊഴിലാളിയെ ഹ്രസ്വകാലത്തേക്ക് നിയമിക്കുന്നതിനാണ് വൺ-മിഷൻ പെർമിറ്റ് നൽകുന്നത്.
പാർട് ടൈം വർക്ക് പെർമിറ്റ്
തൊഴിലാളകളെ പാർട്ട് ടൈം ജോലിക്ക് നിയമിക്കുന്നതിനാണ് ഈ പെർമിറ്റ് നൽകുന്നത്. മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയ ശേഷം തൊഴിലാളിക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ സാധിക്കും.
