private sector jobs in uae;യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം

private sector jobs in uae;യുഎഇയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍, രാജ്യത്തെ നിയമങ്ങള്‍ എത്രമാത്രം കര്‍ശനമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമായിരിക്കും.

നിങ്ങള്‍ ഒരു പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെങ്കിലും, ഒരു ടീമിനെ നയിക്കുകയാണെങ്കിലും അല്ലെങ്കില്‍ വെറുതെ വിവരങ്ങള്‍ അറിയാനാണെങ്കിലും, ഈ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുന്നത് തൊഴില്‍ ലോകത്ത് ആത്മവിശ്വാസത്തോടെ സഞ്ചരിക്കാന്‍ നിങ്ങളെ സഹായിക്കും. യുഎഇയിലെ ജോലിയെക്കുറിച്ച് പലരും ചോദിക്കുന്ന ചില പതിവ് ചോദ്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

1) യുഎഇയിലെ ജോലി സമയം എത്ര?

 യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 65 പ്രകാരം സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം 8 മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ആയി കണക്കാക്കുന്നു.

അതേസമയം ആയാസകരമോ അനാരോഗ്യകരമോ ആയ ജോലികളിലും വ്യവസായങ്ങളിലും ഏര്‍പ്പെടുന്നവര്‍ ഒരു ദിവസം 7 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

യുഎഇ തൊഴില്‍ നിയമപ്രകാരം നോട്ടീസ് കാലയളവ് എത്രയാണ്?

നിയമപ്രകാരം, നോട്ടിസ് കാലയളവില്‍ ഒരു ജീവനക്കാരന്‍ തന്റെ കടമകള്‍ നിര്‍വഹിക്കേണ്ടതാണ്. അതേസമയം നോട്ടീസ് കാലയളവ് 30 ദിവസത്തില്‍ കുറയാനും 90 ദിവസത്തില്‍ കൂടുതലാകാനും പാടില്ല.

എത്ര സിക്ക് ലീവുകള്‍ ലഭിക്കും?

തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 31 (3) പ്രകാരം യുഎഇയിലെ ഒരു ജീവനക്കാരന് 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് അര്‍ഹതയുണ്ട്. 

ഓവര്‍ടൈം എങ്ങനെ കണക്കാക്കും?

ഒരു ജീവനക്കാരന് അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഓവര്‍ടൈം വേതനത്തിന് അര്‍ഹതയുണ്ട്, ഇത് ജീവനക്കാരന്‍ ചെയ്യുന്ന ഓവര്‍ടൈം ജോലി സമയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു തൊഴിലുടമക്ക് ഒരു ജീവനക്കാരനോട് ഒരു ദിവസം ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാം, എന്നാല്‍ ഇത് ഒരു ദിവസം രണ്ട് മണിക്കൂറില്‍ കൂടാന്‍ പാടില്ല. 

യുഎഇയിലെ പ്രവൃത്തി സമയത്തില്‍ ഉച്ചഭക്ഷണ ഇടവേള ഉള്‍പ്പെടുമോ?

യുഎഇയില്‍, ഒരു ജീവനക്കാരന് ജോലി സമയത്ത് ഒരു മണിക്കൂറില്‍ കുറയാത്ത ഇടവേള എടുക്കാന്‍ അര്‍ഹതയുണ്ട്.

യുഎഇയില്‍ ടെര്‍മിനേഷന്‍ പേയ്ക്കുള്ള നിയമം എന്താണ്?

ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍

1) തൊഴിലാളി കുറഞ്ഞത് ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍, അവരുടെ അടിസ്ഥാന വേതനത്തെ അടിസ്ഥാനമാക്കി ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്:

2) ആദ്യത്തെ അഞ്ച് വര്‍ഷത്തെ സേവനത്തിന് പ്രതിവര്‍ഷം 21 ദിവസത്തെ വേതനം.

3) അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഓരോ അധിക വര്‍ഷത്തിനും പ്രതിവര്‍ഷം 30 ദിവസത്തെ വേതനം.

4) മൊത്തം ഗ്രാറ്റുവിറ്റി രണ്ട് വര്‍ഷത്തെ വേതനത്തില്‍ കവിയരുത്.

5) ഗ്രാറ്റുവിറ്റി കണക്കുകൂട്ടലില്‍ ശമ്പളമില്ലാത്ത ഹാജര്‍ ദിവസങ്ങള്‍ കണക്കാക്കില്ല.
 

ജോലി അവസാനിപ്പിച്ചതിന് ശേഷമുള്ള കുടിശ്ശിക അടക്കല്‍  ആര്‍ട്ടിക്കിള്‍ (53)

കരാര്‍ അവസാനിച്ച് 14 ദിവസത്തിനുള്ളില്‍ തൊഴിലുടമ തൊഴിലാളിയുടെ വേതനവും എല്ലാ അവകാശങ്ങളും നല്‍കണം.

നിയമവിരുദ്ധമായ പിരിച്ചുവിടല്‍  ആര്‍ട്ടിക്കിള്‍ (47)

ഒരു തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടാല്‍, കോടതി വിധിയുടെ അടിസ്ഥാനത്തില്‍, മൂന്ന് മാസത്തെ വേതനം വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും.

നോട്ടീസ് കാലാവധിയും നഷ്ടപരിഹാരവും  ആര്‍ട്ടിക്കിള്‍ (43)

ഇരു കക്ഷികള്‍ക്കും 30 മുതല്‍ 90 ദിവസം വരെ മുന്‍കൂര്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കാം. നോട്ടീസ് നല്‍കിയില്ലെങ്കില്‍, ലംഘനം നടത്തുന്ന കക്ഷി മറ്റേ കക്ഷിക്ക് നോട്ടീസ് കാലയളവിലെ വേതനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version