Dubai Rta:വെറും 2 ദിർഹം കയ്യിലുണ്ടോ? എങ്കിൽ ഇനി ദുബായിൽ ബോട്ട് യാത്ര നടത്താം;എങ്ങനെയെന്നല്ലെ? അറിയാം

dubai Rta;വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും യാത്രകൾക്ക് ബോട്ടുകൾ ഉപയോ​ഗിക്കാം. വാട്ടർഫ്രണ്ട്, മരാസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഡിസി 2 ലൈനിൽ ആരംഭിച്ച് പുതുതായി നവീകരിച്ച മറൈൻ ഗതാഗതം രണ്ട് ലൈനുകളിലാണ് പ്രവർത്തിക്കുന്നത്.

ഈ ലൈൻ രാവിലെ 8 മുതൽ രാത്രി 10 വരെ, തിങ്കൾ മുതൽ ശനി വരെ, ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ, 30 മുതൽ 50 മിനിറ്റ് വരെ ഇടവേളകളിൽ പ്രവർത്തിക്കുന്നതാണ്. രണ്ട് ദിർഹം നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. ദുബായിലെ പ്രധാന ബിസിനസ്സ്, വിനോദ കേന്ദ്രങ്ങളിലേക്കും സർവീസുകളുണ്ടായിരിക്കും. കൂടാതെ, DC3 ലൈൻ അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലേക്ക് സേവനമുണ്ടാകും. വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെയായിരിക്കും സർവ്വീസ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version