UAE school schedule;യുഎഇയിലെ സ്‌കൂൾ സമയം മാറും; പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ

അബൂദബി: യുഎഇയില്‍ ഉടനീളമുള്ള സ്‌കൂളുകളുടെ സമയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. 2026- 27 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച (സെപ്തംബര്‍ ഏഴിന്) ഇത് പ്രാബല്യത്തില്‍ വരും. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ വ്യത്യസ്ത സ്റ്റേജുകള്‍ അനുസരിച്ച് സമയക്രമത്തില്‍ മാറ്റമുണ്ടാകും. വെള്ളിയാഴ്ചകളില്‍ പ്രത്യേക സമയമാണ്.
ചില സ്റ്റേജുകളില്‍ രാവിലെ 7.15ന് സ്‌കൂള്‍ ആരംഭിക്കും.

APPLY NOW FOR THE LATEST VACANCIES

കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ 7.30ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. എട്ട് മണി വരെ പ്രഭാത പ്രവര്‍ത്തനങ്ങളാണ്. എട്ട് മുതല്‍ 8.15 വരെ അസംബ്ലിയുണ്ടാകും. അതിന് ശേഷം പഠനം ആരംഭിക്കും. 45 മിനുട്ട് വീതമുള്ള അഞ്ച് ക്ലാസുകളാണുണ്ടാകുക. രണ്ട് ഇടവേളകളുണ്ടാകും. ആദ്യത്തേത് രാവിലെ 9.45 മുതല്‍ 10.05 വരെ പ്രാതലിനും രണ്ടാമത്തേത് 10.05 മുതല്‍ 10.25 വരെ കളിക്കും വേണ്ടിയാണ്. തുടര്‍ന്ന് 12.40 വരെ വ്യത്യസ്ത പഠന ക്ലാസുകള്‍. 12.40 മുതല്‍ ഒരു മണി വരെ കഥപറച്ചിലാണ്. വെള്ളിയാഴ്ച അഞ്ച് മിനുട്ടാണ് അസംബ്ലിയുണ്ടാകുക. 8.05 മുതല്‍ നാല് പിരീഡുകളുണ്ടാകും. 11.15 മുതല്‍ 11.30 വരെയാണ് കഥപറച്ചിലിനുള്ള സമയം. ആഴ്ചയില്‍ 24 പഠന ക്ലാസുകളാണ് കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ 45 മിനുട്ടാണ് ഓരോ പിരീഡും. വെള്ളിയാഴ്ചകളില്‍ ഇത് 40 മിനുട്ടായിരിക്കും.

സൈക്കിള്‍ 1

ഈ വിഭാഗത്തില്‍ രണ്ട് തരം സമയക്രമമുണ്ട്. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. രാവിലെ 7.15ന് അസംബ്ലിയോടെ തുടങ്ങുന്നതാണ് ഒന്ന്. തുടര്‍ന്ന് 7.25ന് പഠനം ആരംഭിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് പഠനങ്ങളും രണ്ട് ഇടവേളകളുമുള്ള അധ്യയനമാണുണ്ടാകുക. ആദ്യ ഇടവേള 20 മിനുട്ടും രണ്ടാമത്തേത് 15 മിനുട്ടുമായിരിക്കും. ഏഴാം പഠനം ഉച്ചക്ക് 12.40ന് ആരംഭിച്ച് 1.25ന് അവസാനിക്കും. വെള്ളിയാഴ്ചകളില്‍ അസംബ്ലി 7.10ന് ആരംഭിക്കും. 7.20 മുതല്‍ പഠനം. നാല് പഠനങ്ങളാണുണ്ടാകുക. അവസാന പഠനം രാവിലെ 10.30ന് അവസാനിക്കും.

രണ്ടാം സമയക്രമം അനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മണിക്ക് സ്‌കൂള്‍ അസംബ്ലി ആരംഭിക്കും. 8.15 മുതല്‍ പഠനം. ഏഴ് പഠനങ്ങളാണുണ്ടാകുക. അവസാന പഠനം 1.35ന് ആരംഭിച്ച് 2.20ന് അവസാനിക്കും. വെള്ളിയാഴ്ചകളില്‍ എട്ട് മണിക്ക് അസംബ്ലിയും 8.10ന് ആദ്യ പഠനവും ആരംഭിക്കും. അവസാന പഠനം രാവിലെ 11.30നാണ് അവസാനിക്കുക. സൈക്കിള്‍ 1 വിദ്യാര്‍ഥികള്‍ക്ക് മൊത്തം 32 പഠനങ്ങളാണ് ആഴ്ചയിലുണ്ടാകുക. ഓരോ പഠനവും 45 മിനുട്ടായിരിക്കും.

സൈക്കിള്‍ 2, 3 ആണ്‍കുട്ടികള്‍

സൈക്കിള്‍ 2, 3 എന്നിവയിലെ ആണ്‍കുട്ടികള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അസംബ്ലി 7.15ന് ആരംഭിക്കും. 7.25ന് ആദ്യ പഠനം. എട്ട് പഠനങ്ങളാണുണ്ടാകുക. എട്ടാം പഠനം 1.30ന് ആരംഭിച്ച് 2.15ന് അവസാനിക്കും. രാവിലെ ഒന്‍പത് മുതല്‍ 9.20 വരെ ആദ്യ ഇടവേളയും 11.45 മുതല്‍ 12 വരെ രണ്ടാം ഇടവേളയുമുണ്ടാകും. വെള്ളിയാഴ്ചകളില്‍ അസംബ്ലി 7.10ന് ആരംഭിക്കും. 7.15നാകും ആദ്യ പഠനം. അവസാന പഠനം 10.25ന് അവസാനിക്കും. ആഴ്ചയില്‍ 36 പഠനങ്ങളാണുണ്ടാകുക.

സൈക്കിള്‍ 2, 3 പെണ്‍കുട്ടികള്‍

തിങ്കള്‍ മുതല്‍ വ്യാഴം വരെ പ്രഭാത അസംബ്ലി രാവിലെ എട്ടിന് ആരംഭിക്കും. ആദ്യ പഠനം 8.15നാണ്. എട്ട് പഠനങ്ങളുണ്ടാകും. അവസാന പഠനം ഉച്ചക്ക് 2.30ന് ആരംഭിച്ച് 3.15ന് അവസാനിക്കും. രണ്ട് ഇടവേളകളാണുണ്ടാകുക. ആദ്യത്തേത് രാവിലെ 9.50 മുതല്‍ 10.10 വരെയാണ്. രണ്ടാമത്തേത് 12.35 മുതല്‍ 12.50 വരെയായിരിക്കും. വെള്ളിയാഴ്ചകളില്‍ അസംബ്ലി രാവിലെ എട്ടിന് ആരംഭിക്കും. 8.10ന് ആദ്യ പഠനം. അവസാന പഠനം 11.30ന് അവസാനിക്കും. ആഴ്ചയില്‍ 36 പഠനങ്ങളാണുണ്ടാകുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു ഫ്ലാറ്റിൽ എത്ര പേർ? ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമം അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

UAE September 1, 2026

2026 04 0210 04 36dubai travel news

Dubai’s new shared housing law ദുബായ്: ദുബായിലെ താമസസ്ഥലങ്ങളിൽ പരിധിയിലധികം ആളുകൾ താമസിക്കുന്നതും അനുമതിയില്ലാതെ ഫ്ലാറ്റുകൾ തിരിച്ച് മുറികളാക്കുന്നതും തടയാൻ കർശന നടപടികളുമായി അധികൃതർ. ദുബായിലെ പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമപ്രകാരം, നിയമലംഘനം സംശയിക്കുന്ന ഇടങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരമുണ്ടാകും. താമസസ്ഥലങ്ങളിൽ അമിതമായ ആൾത്തിരക്കോ അനധികൃതമായ നിർമ്മാണങ്ങളോ ഉണ്ടെന്ന് അയൽവാസികൾക്കോ മറ്റ് താമസക്കാർക്കോ പരാതിപ്പെട്ടാൽ അധികൃതർ ഉടൻ അന്വേഷണം ആരംഭിക്കും.

പുതിയ നിയമം അനുസരിച്ച് അധികൃതർ നിയോഗിക്കുന്ന ഇൻസ്പെക്ടർമാർക്ക് താമസസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഉടമകളും താമസക്കാരും അനുവാദം നൽകണം. ആവശ്യമായ ഘട്ടങ്ങളിൽ പരിശോധനയ്ക്കായി പൊലീസിന്റെ സഹായം തേടാൻ ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ട്. സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെങ്കിലും, നിയമലംഘനം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ മരപ്പലകകൾ ഉപയോഗിച്ച് അനധികൃതമായി മുറികൾ തിരിക്കുക, അടുക്കളകളും സ്റ്റോർ റൂമുകളും ബെഡ്‌റൂമുകളാക്കി മാറ്റുക തുടങ്ങിയ പ്രവണതകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് തീപിടുത്തമുണ്ടായാൽ ആളുകൾക്ക് രക്ഷപ്പെടാൻ തടസ്സമുണ്ടാക്കുന്നു. 2025-ൽ അൽ റിഗ്ഗ, മുറഖബാദ്, അൽ ബർഷ, സത്വ, അൽ റഫ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്കെതിരെ വ്യാപക പരിശോധന നടന്നിരുന്നു. അടുത്തിടെ ദുബായിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിംഗിൽ നിന്ന് നിരവധി താമസക്കാരെ ഒഴിപ്പിച്ചത് ഇത്തരത്തിലുള്ള ആൾത്തിരക്ക് കാരണമാണ്. ചില ഫ്ലാറ്റുകളിൽ 15 പേർ വരെ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആർട്ടിക്കിൾ 30: താമസസ്ഥലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർക്ക് പ്രവേശനാനുമതി നൽകാൻ ഉടമകളും താമസക്കാരും ബാധ്യസ്ഥരാണ്. പരിശോധന തടയാൻ ആർക്കും അവകാശമില്ല.

ആർട്ടിക്കിൾ 33: നിയമവിരുദ്ധമായ താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിനായി ഷെയേർഡ് ഹൗസിംഗ് കമ്മിറ്റിക്ക് എപ്പോൾ വേണമെങ്കിലും സർപ്രൈസ് പരിശോധനകൾ നടത്താം. അധികൃതരുടെ തീരുമാനത്തിലോ പിഴയിലോ പരാതി ഉള്ളവർക്ക് അത് അറിയിക്കാനും നിയമം വഴി നൽകുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിക്ക് രേഖാമൂലം പരാതി നൽകാം. ഇതിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ആവശ്യമെങ്കിൽ റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനെയും സമീപിക്കാവുന്നതാണ്. ദുബായിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനായി എല്ലാവരും നിയമം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഒരു യൂണിറ്റിൽ എത്ര പേർക്ക് താമസിക്കാം, ഒരാൾക്ക് എത്ര സ്ഥലം വേണം തുടങ്ങിയ മാനദണ്ഡങ്ങൾ നിയമത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy