
Dubai Fake Freelance Visa Scam ദുബൈ: സോഷ്യൽ മീഡിയ വഴി വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരിൽനിന്ന് പണം തട്ടിയ കേസിൽ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വ്യക്തിയെ ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ ദുബൈ) ദുബൈ പൊലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു.
40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഒരാളിൽനിന്ന് 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ അറിയിച്ചു. യു.എ.ഇയിൽ ജോലി നേടാനും മെച്ചപ്പെട്ട ജീവിതം തേടിയെത്തുന്നവരുടെ ആവശ്യങ്ങൾ മുതലെടുത്തായിരുന്നു വ്യാജ വിസ വിൽപന.
ഒരു വ്യക്തിയുടെ കൈവശം വ്യാജ രേഖ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ രേഖയുടെ ഉറവിടവും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുകയായിരുന്നു. വ്യാജ രേഖകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കേസിൽ അറസ്റ്റിലായ വ്യക്തിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
വ്യാജ വിസ തട്ടിപ്പുകൾ പലപ്പോഴും യു.എ.ഇയിലെത്തുന്നതിന് മുമ്പ് തന്നെ ഉദ്യോഗാർഥികളുടെ സ്വന്തം രാജ്യങ്ങളിൽ ആരംഭിക്കുന്നതായി അൽ മർറി വ്യക്തമാക്കി. തട്ടിപ്പുകാരും ഇരകളും തമ്മിലുള്ള ഇടപാടുകൾ പലപ്പോഴും യാത്രയ്ക്ക് മുമ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകൾ തടയാൻ ജി.ഡി.ആർ.എഫ്.എ ഇലക്ട്രോണിക്, ഫീൽഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് തുടങ്ങിയ ഏജൻസികളുമായി ഏകോപിച്ചാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്.
തൊഴിൽ വിസ, ഫ്രീലാൻസ് വിസ, സന്ദർശന വിസ, താമസാനുമതി എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ലഭിക്കുന്ന സംശയാസ്പദമായ ഓഫറുകളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വിസയോ താമസാനുമതിയോ സംബന്ധിച്ച ഏതെങ്കിലും ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ഔദ്യോഗിക അംഗീകാരവും പരിശോധിക്കണം. വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ പണം നൽകുകയോ ചെയ്യുന്നതിന് മുമ്പ് സേവനം അംഗീകൃതമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.
സംശയാസ്പദമായ വിസ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജി.ഡി.ആർ.എഫ്.എയുടെ ടോൾഫ്രീ നമ്പറായ 800 5111 വഴിയോ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Emirates Introduces Electric Premium Economy Seats ലോകത്താദ്യമായി ഇലക്ട്രിക് പ്രീമിയം ഇക്കണോമി സീറ്റുകൾ അവതരിപ്പിച്ച് എമിറേറ്റ്സ്; സൗകര്യങ്ങൾ അറിയാം
UAE Drisya Staff Editor — September 4, 2026 · 0 Comment

Emirates Introduces Electric Premium Economy Seats ദുബൈ: പ്രീമിയം ഇക്കണോമി യാത്രാനുഭവത്തിൽ പുതിയ മാറ്റവുമായി എമിറേറ്റ്സ്. ലോകത്താദ്യമായി പൂർണ ഉയരത്തിലുള്ള ഇലക്ട്രിക് പ്രൈവസി സ്ക്രീനുകളുള്ള പ്രീമിയം ഇക്കണോമി സീറ്റുകളാണ് എമിറേറ്റ്സ് അവതരിപ്പിച്ചത്. പുതുതായി സർവീസിലെത്തിയ എയർബസ് A350 വിമാനങ്ങളിലാണ് ഈ സീറ്റുകൾ ആദ്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
APPLY NOW FOR THE LATEST VACANCIES
പ്രീമിയം ഇക്കണോമി ക്യാബിനിൽ 2-3-2 ക്രമീകരണത്തിൽ ആകെ 28 സീറ്റുകളാണുള്ളത്. 20 ഇഞ്ച് വീതിയും 39 ഇഞ്ച് വരെ സീറ്റ് പിച്ചുമുള്ള സീറ്റുകൾ പിന്നിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ കൂടുതൽ സൗകര്യത്തോടെ ചാരിയിരിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സീറ്റ് കൺട്രോളിലൂടെ ഉയർത്താനും താഴ്ത്താനും കഴിയുന്ന ഇലക്ട്രിക് പ്രൈവസി ഡിവൈഡറുകളാണ് പ്രധാന പ്രത്യേകത. ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കൂടുതൽ സ്വകാര്യ ഇടം ഇതിലൂടെ ലഭിക്കും. ‘ലോഞ്ച് മോഡ്’, ‘മീൽ മോഡ്’ തുടങ്ങിയ ക്രമീകരണങ്ങളും ഒറ്റ ബട്ടൺ അമർത്തി മാറ്റാനാകും.
സഫ്രാൻ സീറ്റ്സിന്റെ ‘യു-ഡ്രീം’ ലെതർ ഹെഡ്റെസ്റ്റുകളും ക്രമീകരിക്കാവുന്ന ഫുട്റെസ്റ്റുകളും യാത്രാസൗകര്യം വർധിപ്പിക്കുന്നു. പ്രീമിയം ഇക്കണോമി വിഭാഗത്തിൽ ആദ്യമായി വയർലെസ് ചാർജിങ് സൗകര്യവും എമിറേറ്റ്സ് അവതരിപ്പിച്ചിട്ടുണ്ട്.
യുഎസ്ബി-സി ചാർജിങ് പോർട്ട്, ഫോൺ ഹോൾഡറോടുകൂടിയ ട്രേ ടേബിൾ, 13.3 ഇഞ്ച് 4K HDR ടച്ച്സ്ക്രീൻ എന്നിവയും സീറ്റുകളിൽ ലഭ്യമാണ്. വിമാനത്തിന് പുറത്തുള്ള വിവിധ ദൃശ്യങ്ങൾ കാണാൻ സഹായിക്കുന്ന എക്സ്റ്റേണൽ ക്യാമറകളും യാത്രക്കാർക്ക് ഉപയോഗിക്കാം.
റോയൽ ഡൗൾട്ടൺ ഫൈൻ ചൈന പാത്രങ്ങളിൽ റോബർട്ട് വെൽച്ച് കട്ട്ലറിയോടെയാണ് ഭക്ഷണം വിളമ്പുന്നത്. പ്രത്യേക പാനീയങ്ങളും പ്രീമിയം ഡൈനിങ് അനുഭവത്തിന്റെ ഭാഗമാണ്. ദീർഘദൂര യാത്രക്കാർക്കായി ‘യുണൈറ്റഡ് ഫോർ വൈൽഡ്ലൈഫ്’ സഹകരണത്തോടെ പരിസ്ഥിതി സൗഹൃദ അമെനിറ്റി കിറ്റുകളും നൽകുന്നുണ്ട്.
2022ൽ ആരംഭിച്ച പ്രീമിയം ഇക്കണോമി സേവനത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് പുതിയ എയർബസ് A350 വിമാനങ്ങളിലുടനീളം ഈ സേവനം വ്യാപിപ്പിക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ നിന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി; കൊച്ചിയിലേക്കുള്ള വിമാനങ്ങൾ വൈകുന്നു യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ്
UAE Nazia Staff Editor — September 4, 2026 · 0 Comment

UAE Flight Delays; ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇയിൽ നിന്നുള്ള വിമാന സർവ്വീസുകളെ വലിയതോതിൽ ബാധിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലേക്കും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഇരുപതോളം വിമാനങ്ങളാണ് റദ്ദാക്കുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തത്. ഇറാന്റെ ആക്രമണ ഭീഷണിയും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്താണ് വിമാന കമ്പനികളുടെ ഈ നടപടി. മലയാളി യാത്രക്കാരെയാണ് വിമാനങ്ങളുടെ സമയക്രമത്തിലെ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് (SG 5118) വിമാനം 16 മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. പുലർച്ചെ 3:15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നേരം 7:12-ലേക്കാണ് മാറ്റിയത്. സ്പൈസ് ജെറ്റിന്റെ തന്നെ മുംബൈ വിമാനം റദ്ദാക്കുകയും ഡൽഹി വിമാനം വൈകുകയും ചെയ്തു. പുനെയിൽ നിന്നുള്ള വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
APPLY NOW FOR THE LATEST VACANCIES
ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ ബഹ്റൈനിലേക്കും (G9107) കുവൈത്തിലേക്കുമുള്ള (G9068, G9124) വിമാനങ്ങൾ റദ്ദാക്കി. എന്നാൽ മറ്റു ചില സർവീസുകൾ നിലവിൽ തുടരുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു.
ദുബായിൽ നിന്ന് റീജിയണൽ ഡെസ്റ്റിനേഷനുകളിലേക്കുള്ള നിരവധി സർവീസുകൾ വൈകി.
- ഫ്ലൈ ദുബായ്/എമിറേറ്റ്സ്: നിയോം (Neom), ദമാസ്കസ്, ബാഗ്ദാദ്, കാബൂൾ, കെയ്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ 20 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ വൈകി.
- മറ്റ് എയർലൈനുകൾ: എയർ ഇന്ത്യയുടെ ഡൽഹി വിമാനവും ഇറാൻ എയർടൂർ സർവീസും വൈകിയോടുന്നവയിൽ ഉൾപ്പെടുന്നു.
അബുദാബിയിൽ നിന്നും സർവീസുകൾക്ക് തടസ്സം നേരിട്ടു.
- ഡൽഹിയിൽ നിന്നുള്ള എത്തിഹാദ് വിമാനം (EY213) ഒരു മണിക്കൂറോളം വൈകി.
- അബുദാബിയിൽ നിന്ന് തിബിലിസി, താഷ്കെന്റ് എന്നിവിടങ്ങളിലേക്കുള്ള എയർ അറേബ്യ വിമാനങ്ങളും വൈകി.
- തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഇൻഡിഗോ വിമാനവും (6E1439) നിശ്ചിത സമയത്ത് എത്തിച്ചേർന്നില്ല.
മേഖലയിലെ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.





