ഈദുൽഫിത്തർ ആഘോഷങ്ങൾ യുഎഇയിൽ കൂടുതൽ ആഘോഷമാകാൻ പോകുന്നു, അടിച്ചുപൊളിക്കാം; നിങ്ങൾക്കും പങ്കെടുക്കണോ?? എങ്കിൽ അപേക്ഷിക്കേണ്ടതിങ്ങനെ

അബുദബി: ഡിസംബർ 2-ന് നടക്കുന്ന യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷമായ ‘ഈദുൽ ഇത്തിഹാദ്’ രൂപകൽപ്പന ചെയ്യുന്നതിനായി തങ്ങളുടെ കഥകളും ആശയങ്ങളും പങ്കുവെക്കാൻ പൊതുജനങ്ങൾക്ക് അവസരം. യുഎഇയെ വീടായി കരുതുന്ന താമസക്കാരുടെ ഓർമ്മകളും അനുഭവങ്ങളും സർഗ്ഗാത്മകതയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി ഏഴ് എമിറേറ്റുകളിലുമായി പ്രത്യേക കമ്മ്യൂണിറ്റി വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുന്നു.

APPLY NOW FOR THE LATEST VACANCIES

സെപ്റ്റംബർ 10 മുതൽ ഫുജൈറയിൽ ആരംഭിക്കുന്ന വർക്ക്‌ഷോപ്പുകൾ 15 ദിവസങ്ങളിലായി രാജ്യമെമ്പാടുമുള്ള 8 കേന്ദ്രങ്ങളിൽ നടക്കും.

  • ഫുജൈറ: സെപ്റ്റംബർ 10–11
  • റാസൽഖൈമ: സെപ്റ്റംബർ 12
  • ഷാർജ: സെപ്റ്റംബർ 13
  • അജ്മാൻ: സെപ്റ്റംബർ 14
  • ഉമ്മുൽ ഖുവൈൻ: സെപ്റ്റംബർ 15
  • ദുബൈ: സെപ്റ്റംബർ 18–19
  • അൽ ഐൻ: സെപ്റ്റംബർ 20–21
  • അബുദബി: സെപ്റ്റംബർ 23–24

എങ്ങനെ അപേക്ഷിക്കാം?

വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈദുൽ ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 8 ചൊവ്വാഴ്ച വരെ രജിസ്ട്രേഷൻ ലഭ്യമായിരിക്കും. ലഭിക്കുന്ന അപേക്ഷകൾ പ്രത്യേക സമിതി വിലയിരുത്തിയ ശേഷമായിരിക്കും പങ്കാളികളെ തിരഞ്ഞെടുക്കുക. സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഈദുൽ ഇത്തിഹാദ് എല്ലാവരുടെയും ആഘോഷമാണെന്നും, പൊതുജനങ്ങളുടെ ആശയങ്ങളും പങ്കാളിത്തവും ഇതിലേക്ക് എത്തുമ്പോൾ ആഘോഷങ്ങൾ കൂടുതൽ അർത്ഥവത്താകുമെന്നും 55-ാമത് ഈദ് അൽ ഇത്തിഹാദ് സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽസുബൂസി പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു യാത്രാ ടിക്കറ്റ്… ജീവിതം മാറ്റിയ ഭാഗ്യം!ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക്; യാത്രയ്ക്കൊപ്പം കയറിയത് ഭാഗ്യവും, ‘ഗൾഫ് ടിക്കറ്റിന്’ ബംബർ സമ്മാനം!

UAE September 3, 2026

1000015389

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ ലക്ഷം ദിർഹത്തിന്റെ (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിട്ട് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർ. ഒന്നാം സമ്മാനമടക്കം അടിച്ച ഭാഗ്യശാലികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാകുന്ന പാരമ്പര്യം തുടരുമ്പോഴാണ് ഇത്തവണത്തെ വാരാന്ത്യ നറുക്കെടുപ്പിലും ഇന്ത്യൻ പ്രവാസികൾക്ക് നേട്ടമുണ്ടായിരിക്കുന്നത്.

APPLY NOW FOR THE LATEST VACANCIES

ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള പ്രവാസികളായ കാർത്തികേയൻ ദക്ഷിണാമൂർത്തി, ഭൂമേശ്വർ ചിന്തപാണ്ഡു എന്നിവരാണ് വിജയികളായ ഇന്ത്യക്കാർ. എമിറാത്തി പൗരനായ സയീദ് സലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി, യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഗുഫ്രാൻ ജാവേദ് എന്നിവരാണ് സമ്മാനം നേടിയ മറ്റു രണ്ടുപേർ. ഓരോരുത്തർക്കും ആറര ലക്ഷത്തോളം രൂപ( 25,000 ദിർഹം) വീതമാണ് ലഭിക്കുക.

ചെന്നൈയിൽ നിന്ന് ടിക്കറ്റെടുത്ത് ഭാഗ്യം പിടിച്ച് കാർത്തികേയൻ

ചെന്നൈ സ്വദേശിയായ കാർത്തികേയൻ ദക്ഷിണാമൂർത്തി (48) സ്വന്തമായി എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവരിച്ചത്. മുൻപ് ട്രാൻസിറ്റ് യാത്രകളിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ 16 മാസമായി ഇന്ത്യയിലിരുന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അദ്ദേഹം ടിക്കറ്റുകൾ എടുത്തുവരികയായിരുന്നു.

വാരാന്ത്യ നറുക്കെടുപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ബിഗ് ടിക്കറ്റിൽ നിന്നുള്ള ഫോൺ കോൾ വന്നപ്പോൾ ആദ്യം വ്യാജ ഫോൺ കോളാണെന്ന് സംശയിച്ചതായി കാർത്തികേയൻ പറഞ്ഞു. പിന്നീട് വിജയിയാണെന്ന് ഉറപ്പായതോടെ വലിയ സന്തോഷം തോന്നി. ലഭിച്ച സമ്മാനത്തുക ഭാവിയിൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഭൂമേശ്വർ ചിന്തപാണ്ഡുവും വെബ്‌സൈറ്റ് വഴി ഓൺലൈനായി എടുത്ത 404603 നമ്പർ ടിക്കറ്റിലാണ് സമ്മാനം സ്വന്തമാക്കിയത്.

യുഎഇയിൽ താമസിക്കുന്ന എമിറാത്തി പൗരനായ സയീദ് സാലിം മുഹമ്മദ് അൽ കിന്ദി അൽ ഷംസി താൻ എടുത്ത ബിഗ് ടിക്കറ്റിന് സമ്മാനം അടിച്ചെന്ന വിവരമറിഞ്ഞ് അദ്ഭുതപ്പെട്ടു. ഓഗസ്റ്റ് 27നാണ് 366239 എന്ന ടിക്കറ്റ് നമ്പർ അദ്ദേഹം ഓൺലൈനായി വാങ്ങിയത്. ലൈവ് നറുക്കെടുപ്പ് കോളിൽ അദ്ദേഹത്തിന് വേണ്ടി മകനാണ് റിചഡിനോട് സംസാരിച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ ജേതാവായി ഗുഫ്രാൻ ജാവേദ്

കഴിഞ്ഞ 10 വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന 33 വയസ്സുകാരനായ പാക്കിസ്ഥാനി റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ഗുഫ്രാൻ. ബിഗ് ടിക്കറ്റിനെക്കുറിച്ച് വർഷങ്ങളായി അറിയാമെങ്കിലും യുട്യൂബിൽ ഇതിന്റെ തത്സമയ നറുക്കെടുപ്പുകൾ പതിവായി കാണാറുണ്ടായിരുന്നെങ്കിലും ഇതിനുമുമ്പ് ഒരേയൊരു തവണ മാത്രമാണ് അദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. ആറ് സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പം ചേർന്ന് ക്രമരഹിതമായി തിരഞ്ഞെടുത്ത തന്റെ രണ്ടാമത്തെ ടിക്കറ്റ് വാങ്ങലിലൂടെത്തന്നെ അദ്ദേഹത്തെ ഭാഗ്യം തുണച്ചു.

തുടക്കത്തിൽ സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള കോൾ ഗുഫ്രാന് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ തൊട്ടുപിന്നാലെ ഇത് സ്ഥിരീകരിച്ച ഇമെയിൽ അദ്ദേഹത്തിന് ലഭിച്ചു. ഇമെയിൽ കണ്ട ഉടൻതന്നെ ഫലം വീണ്ടും ഉറപ്പുവരുത്താൻ താൻ യുട്യൂബ് പരിശോധിച്ചു. തങ്ങളുടെ ടീം തന്നെയാണ് ജയിച്ചതെന്ന് മനസ്സിലായപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും ഗുഫ്രാൻ പറഞ്ഞു. ഇത് എന്റെ രണ്ടാമത്തെ ശ്രമം മാത്രമായിരുന്നതിനാൽ ഇങ്ങനെയൊരു വിജയം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സമ്മാനത്തുക ഗുഫ്രാനും കൂട്ടുകാരും തമ്മിൽ വീതിച്ചെടുക്കും.

ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും ടൗൺ ചെക്ക്-ഇൻ കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy