കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തി; പ്രളയത്തിൽപ്പെട്ട് നേപ്പാൾ, രക്ഷാപ്രവർത്തകനായി അബുദബിയിലെ പ്രവാസി

കാഠ്മണ്ഡു/ദുബൈ: കുടുംബത്തോടൊപ്പം ജന്മനാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അബുദബിയിലെ പ്രവാസിക്ക് ഒടുവിൽ നയിക്കേണ്ടി വന്നത് ഒരു വലിയ രക്ഷാദൗത്യം. യുഎഇയിൽ തായ്‌ക്വോണ്ടോ റഫറിയും അബുദബി പൊലിസിലെ സന്നദ്ധപ്രവർത്തകനുമായ നേപ്പാൾ സ്വദേശി ജഗൻ അധികാരിയാണ് പ്രളയം വിതച്ച ദുരന്തമുഖത്ത് ജനങ്ങൾക്ക് തണലായി മാറിയത്.

APPLY NOW FOR THE LATEST VACANCIES

13 വർഷത്തിലേറെയായി യുഎഇയിൽ കഴിയുന്ന ജഗൻ അധികാരി, ഭാര്യക്കും മക്കൾക്കുമൊപ്പം നേപ്പാളിലെ നുവാകോട്ട് ജില്ലയിലുള്ള ത്രിശൂലിയിലെ ഭാര്യവീട്ടിലേക്ക് എത്തിയതായിരുന്നു. എന്നാൽ, ഓഗസ്റ്റ് അവസാനത്തോടെ പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രദേശം പ്രളയത്തിലായി. ഭാര്യയുടെ സഹോദരിയുടെ വീടും വസ്തുവകകളും വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒലിച്ചുപോയി. വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് ഒറ്റപ്പെട്ടത്.

ഒറ്റപ്പെട്ടവരെ സഹായിക്കാൻ ജഗൻ അധികാരി തന്റെ ഫോൺ ശൃംഖല പരമാവധി പ്രയോജനപ്പെടുത്തി. നേപ്പാൾ വാർത്താവിനിമയ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് കുടുങ്ങിക്കിടക്കുന്ന ആളുകളുടെ വിവരങ്ങളും ലൊക്കേഷനും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉടൻ സ്ഥലത്തെത്തുകയും അപകടത്തിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ദിവസങ്ങളോളം ദുരിതബാധിതർക്ക് ഭക്ഷണവും വസ്ത്രവും താൽക്കാലിക അഭയകേന്ദ്രങ്ങളും ഉറപ്പാക്കാൻ അദ്ദേഹം മുന്നിൽ നിന്നു.

കരുത്തായത് യുഎഇ നൽകിയ അനുഭവസമ്പത്ത്

യുഎഇ തായ്‌ക്വോണ്ടോ ഫെഡറേഷൻ ദേശീയ റഫറിയായ ജഗൻ അധികാരി, അബുദാബി പോലീസിന്റെ ‘നമ്മൾ എല്ലാവരും പൊലിസ്’ (We Are All Police) എന്ന സന്നദ്ധസേവന വിഭാഗത്തിലും സജീവമാണ്.

തായ്‌ക്വോണ്ടോ നൽകിയ അച്ചടക്കവും കടുത്ത സമ്മർദ്ദഘട്ടങ്ങളിൽ ശാന്തത പാലിക്കാനുള്ള കഴിവുമാണ് ദുരന്തമുഖത്ത് പതറാതെ പ്രവർത്തിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അബുദബി പൊലിസിലെ സന്നദ്ധപ്രവർത്തന പരിചയം ദുരന്ത സമയത്ത് ആളുകളെ ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും വലിയ കരുത്തായി.

വീടുകളും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരുടെ സങ്കടം വലുതാണെങ്കിലും ജീവൻ രക്ഷിക്കാനായതാണ് വലിയ കാര്യമെന്ന് ജഗൻ അധികാരി ഓർമ്മിക്കുന്നു. നഷ്ടപ്പെട്ട വസ്തുവകകൾ വീണ്ടും പടുത്തുയർത്താൻ സാധിക്കുമെന്നും എന്നാൽ ഒരു മനുഷ്യജീവൻ പോയാൽ തിരികെ ലഭിക്കില്ലെന്ന വലിയ പാഠമാണ് ഈ അനുഭവത്തിലൂടെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

UAE Nazia Staff Editor — September 4, 2026 · 0 Comment

gold

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

APPLY NOW FOR THE LATEST VACANCIES

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.

ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy