ദുബായിൽ ആറു വയസ്സുകാരിയെ കാണാതായി 30 മിനിറ്റിനുള്ളിൽ സംഭവിച്ചത്

ദുബൈ: പിതാവിനൊപ്പം ഷോപ്പിംഗിനിടെ കാണാതായ ആറ് വയസ്സുകാരിയെ വെറും 30 മിനിറ്റിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കളുടെ അടുത്തെത്തിച്ച് ദുബൈ പൊലിസ്. ഫ്രിജ് അൽ മുറാർ പ്രദേശത്താണ് സംഭവം നടന്നത്.

APPLY NOW FOR THE LATEST VACANCIES

കുട്ടിയുമായി പിതാവ് വീടിനടുത്തുള്ള പലചരക്ക് കടയിൽ എത്തിയതായിരുന്നു. സാധനങ്ങൾ വാങ്ങിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് മകൾ കൂടെയില്ലെന്ന കാര്യം പിതാവ് ശ്രദ്ധിക്കുന്നത്. കുട്ടി തനിയെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും അമ്മയുടെ അടുത്തും എത്തിയിട്ടില്ലെന്ന് മനസ്സിലായതോടെ പരിഭ്രാന്തനായ പിതാവ് പ്രദേശത്ത് തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ ദുബൈ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

ദുബൈ പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്ന് സന്ദേശം ലഭിച്ച ഉടൻ നായിഫ് പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കുട്ടിയുടെ ചിത്രം പ്രദേശത്തെ പട്രോളിംഗ് സംഘങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഉടനടി കൈമാറി.

വിവരമറിയിച്ച് 30 മിനിറ്റിനുള്ളിൽ നായിഫ് പൊലിസ് സ്റ്റേഷൻ പട്രോളിംഗ് സംഘം അടുത്തുള്ള ഒരു തെരുവിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കണ്ടെത്തുമ്പോൾ ഭയന്ന് കരയുകയായിരുന്ന പെൺകുട്ടിയെ പൊലിസ് ഉദ്യോഗസ്ഥർ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ‘വിക്ടിം കമ്മ്യൂണിക്കേഷൻ’ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് പരിചരണവും ആശ്വാസവും നൽകി. പിതാവ് സ്റ്റേഷനിൽ എത്തിയതോടെ കുട്ടിയെ സുരക്ഷിതമായി കൈമാറി.

പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും കുട്ടികളെ കൃത്യമായി നിരീക്ഷിക്കണമെന്ന് മാതാപിതാക്കളോട് ദുബൈ പൊലിസ് അഭ്യർത്ഥിച്ചു. വഴിതെറ്റുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ പൊലിസിനെയോ സെക്യൂരിറ്റി ജീവനക്കാരെയോ സമീപിച്ച് സഹായം തേടാൻ കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം. ഇത്തരം മുൻകരുതലുകൾ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അധികാരികൾ ഓർമ്മിപ്പിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണവിലയിൽ ‘വീഴ്ച’! കാത്തിരുന്നവർക്ക് ഇതാ ആ ഗോൾഡൻ ചാൻസ്;അറിയാം നിലവിലെ വില വിവരങ്ങൾ

UAE Nazia Staff Editor — September 4, 2026 · 0 Comment

gold

ദുബായ്∙ ദുബായ് വിപണിയിൽ ഇന്ന് രാവിലെ സ്വർണവില കുറഞ്ഞു. ജനപ്രിയ വിഭാഗമായ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ആഗോള വിപണിയിൽ സ്പോട്ട് സ്വർണവിലയിൽ അര ശതമാനത്തിന്റെ ഇടിവുണ്ടായതിനെ തുടർന്നാണിത്. വരാനിരിക്കുന്ന അൽപസമയത്തിനുള്ളിലെ ആഘോഷ സീസണിന് മുന്നോടിയായി സ്വർണവില കുറയുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

APPLY NOW FOR THE LATEST VACANCIES

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 539.25 ദിർഹമായി താഴ്ന്നു. ഇന്നലെ വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 542 ദിർഹമായിരുന്നു (ഗ്രാമിന് 2.75 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹം, 21 കാരറ്റിന് 478.75 ദിർഹം, 18 കാരറ്റിന് 410.25 ദിർഹം, 14 കാരറ്റ് ഗ്രാമിന് 320 ദിർഹം എന്നിങ്ങനെയാണ് മറ്റു വിലനിലവാരങ്ങൾ.

ദീപാവലി, ദസറ, നവരാത്രി ആഘോഷങ്ങൾ വരാനിരിക്കെ സ്വർണാഭരണങ്ങൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് യുഎഇയിലെ വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണവില ഔൺസിന് 4,470 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അമേരിക്കയിലെ നോൺഫാം പേറോൾ വിവരങ്ങളാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പലിശ നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനങ്ങളെ ഇത് സ്വാധീനിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും പണപ്പെരുപ്പ ഭീഷണികളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. തൊഴിൽ കണക്കുകൾ ദുർബലമായാൽ സ്വർണവില വീണ്ടും ഉയർന്നേക്കാം, എന്നാൽ ശക്തമായ കണക്കുകളാണ് വരുന്നതെങ്കിൽ വില വർധനവിന് തടസ്സമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy