ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത് ഒരു അവധി ഒരു റെസ്റ്റ് അല്ലെ!!!എങ്കിൽ അറിയാം 2027 -ൽ നിങ്ങളെ കാത്തിരിക്കുന്ന അവധി ദിനങ്ങൾ

UAE holidays 2027 ദുബായ്: യുഎഇയിലെ താമസക്കാർക്കും ജോലിക്കാർക്കും 2027 വർഷത്തെ അവധി ദിനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനായുള്ള ഏകദേശ കലണ്ടർ പുറത്തിറങ്ങി. മതപരമായ ദിനങ്ങളും ദേശീയ ആഘോഷങ്ങളും ഉൾപ്പെടെ നിരവധി പൊതുഅവധി ദിനങ്ങളാണ് 2027-ൽ കാത്തിരിക്കുന്നത്. ഇസ്‌ലാമിക കലണ്ടറിലെ മാസങ്ങൾ ചന്ദ്രനെ കാണുന്നതിനനുസരിച്ച് മാറാൻ സാധ്യതയുള്ളതിനാൽ, ഹിജ്‌റി വർഷത്തെ അടിസ്ഥാനമാക്കിയുള്ള അവധി ദിനങ്ങളിൽ നേരിയ മാറ്റങ്ങൾ വരാം.

APPLY NOW FOR THE LATEST VACANCIES

2027-ലെ പ്രധാന അവധി ദിനങ്ങൾ:

  1. പുതുവർഷം (ജനുവരി 1)
    2027 ജനുവരി 1 വെള്ളിയാഴ്ചയാണ്. അതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ചേർത്ത് താമസക്കാർക്ക് മൂന്ന് ദിവസത്തെ ആദ്യത്തെ ലോങ്ങ് വീക്കെൻഡ് ലഭിക്കും. വർഷത്തിലെ ആദ്യ പ്രവൃത്തി ദിനം ജനുവരി 4 തിങ്കളാഴ്ചയായിരിക്കും.
  2. ഈദ് അൽ ഫിത്തർ (ചെറിയ പെരുന്നാൾ)
    ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8-ന് റമദാൻ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച്:
    റമദാൻ 29 ദിവസമാണെങ്കിൽ: മാർച്ച് 9 (ചൊവ്വ) മുതൽ 11 (വ്യാഴം) വരെ അവധി ലഭിക്കും.
    റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ: മാർച്ച് 9 മുതൽ 12 വെള്ളിയാഴ്ച വരെ അവധി നീളും. വാരാന്ത്യ അവധി കൂടി ചേരുന്നതോടെ 6 ദിവസത്തെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്.
  3. അറഫാ ദിനവും ബലിപെരുന്നാളും
    ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മെയ് 15 ശനിയാഴ്ച മുതൽ മെയ് 18 ചൊവ്വാഴ്ച വരെയായിരിക്കും ഈ അവധി ദിനങ്ങൾ വരാൻ സാധ്യത.
  4. ഹിജ്‌റി പുതുവർഷം
    ഇസ്‌ലാമിക കലണ്ടർ പ്രകാരം മുഹറം ഒന്ന് ജൂൺ 6 ഞായറാഴ്ച വരാനാണ് സാധ്യത. ഇതിലൂടെ ഒരു ദിവസത്തെ പൊതുഅവധി ലഭിക്കും.
  5. നബിദിനം
    മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അവധി ഓഗസ്റ്റ് 14 ശനിയാഴ്ച വരാൻ സാധ്യതയുണ്ട്.
  6. ഈദ് അൽ എത്തിഹാദ് (ദേശീയ ദിനം)
    യുഎഇയുടെ 56-ാമത് ദേശീയ ദിനാഘോഷത്തിനായി ഡിസംബർ 2, 3 (വ്യാഴം, വെള്ളി) തീയതികളിൽ അവധി ലഭിക്കും. ഇതിലൂടെ വ്യാഴം മുതൽ ഞായർ വരെ നീളുന്ന 4 ദിവസത്തെ അവധി താമസക്കാർക്ക് ആസ്വദിക്കാം.
    ചന്ദ്രപ്പിറവി ദർശിക്കുന്നതിനെ അടിസ്ഥാനമാക്കി ഇസ്‌ലാമിക മാസങ്ങളുടെ ദൈർഘ്യം 29-ഓ 30-ഓ ദിവസങ്ങളായി മാറാം. അതിനാൽ ഔദ്യോഗിക ചന്ദ്രപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും പെരുന്നാൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽ അന്തിമ മാറ്റങ്ങൾ വരിക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

UAE September 5, 2026

2909224 acci

അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

APPLY NOW FOR THE LATEST VACANCIES


വെള്ളിയാഴ്ച പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യങ്ങളില്‍, അതിവേഗത്തിലെത്തിയ സെഡാന്‍ കാര്‍ പിക്ക് അപ് ട്രക്കിലേക്ക് ഇടിച്ചുകയറുകയും നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലിടിച്ച് മറിയുകയും ചെയ്യുന്നത് കാണാം. അപകടത്തെ തുടര്‍ന്ന് ചില വാഹനങ്ങള്‍ റോഡിനു നടുവില്‍ നിര്‍ത്തുകയും ആളുകള്‍ പുറത്തിറങ്ങി ഫോണ്‍ ഫ്‌ളാഷ് ലൈറ്റ് കാണിച്ച് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ റോഡ് തടസ്സപ്പെടുത്തി കിടന്ന വാഹനങ്ങളിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഒരു വാഹനം മറിയുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശ റിക്രൂട്ട്മെന്റിന് പണം നല്‍കുംമുന്‍പ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം

ഫീസ് 30000 ദിര്‍ഹം ആണ്.
അബൂദബിയും ദുബൈയും
: അശ്രദ്ധമായും റോഡിലുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനമോടിച്ചാല്‍ 50000 ദിര്‍ഹം വരെ ഉയര്‍ന്ന പിഴ ചുമത്തും.
ദുബൈയില്‍ അമിതവേഗതക്ക് 2000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്‍റും ലഭിക്കും.

റാസല്‍ഖൈമ
: നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് 20000 ദിര്‍ഹം വരെ പിഴയും മൂന്നുമാസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. പിഴ തുക അടക്കാതിരിക്കുകയും 3 മാസത്തിനകം ഉടമകള്‍ വാഹനം കൈപ്പറ്റാതിരിക്കുകയും ചെയ്താല്‍ ആ വാഹനങ്ങള്‍ ലേലം ചെയ്യും

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy