
ദുബൈ: യുഎഇയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ദുബൈയിലെ നിരവധി സ്വകാര്യ സ്കൂളുകള്‍ ഒക്ടോബര്‍ ഹാഫ് ടേം അവധിയുടെ തീയതികളില്‍ മാറ്റം വരുത്തി. യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത അക്കാദമിക് കലണ്ടറുമായി പൊരുത്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റം.
APPLY NOW FOR THE LATEST VACANCIES
പുതുക്കിയ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 12 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 16 വെള്ളിയാഴ്ച വരെയാണ് ഹാഫ് ടേം അവധി. അഞ്ച് അധ്യയന ദിവസങ്ങളാണ് ഇതിലൂടെ ഒഴിവാകുന്നത്. ഒക്ടോബര്‍ 10, 11 വാരാന്ത്യവും ഒക്ടോബര്‍ 17, 18 ശനി – ഞായര്‍ ദിവസങ്ങളും ചേര്‍ന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 18 വരെ ഒമ്പത് ദിവസം സ്കൂളില്‍ പോകേണ്ടിവരില്ല. ഒക്ടോബര്‍ 19 ക്ലാസുകള്‍ പുനരാരംഭിക്കും.
നേരത്തെ ചില സ്കൂളുകള്‍ ഒക്ടോബര്‍ 19 മുതല്‍ 23 വരെയായിരുന്നു ഹാഫ് ടേം അവധി പ്രഖ്യാപിച്ചിരുന്നത്. ദുബൈ ബ്രിട്ടീഷ് സ്കൂള്‍, സഫ ബ്രിട്ടീഷ് സ്കൂള്‍, അറബ് യൂണിറ്റി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പുതുക്കിയ തീയതികള്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് അവധി തീയതി മാറ്റം ?
യുഎഇയില്‍ സ്കൂള്‍ അക്കാദമിക് കലണ്ടര്‍ കൂടുതല്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. 2026- 27 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടറില്‍ ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് ആദ്യ സെമസ്റ്ററിലെ മിഡ്ടേം ബ്രേക്ക് നിശ്ചയിച്ചിരിക്കുന്നത്.
ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണ സ്ഥാപനമായ KHDA യും ഈ കലണ്ടര്‍ പിന്തുടരുന്നതിനാല്, നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധി തീയതികള്‍ ചില സ്കൂളുകള്‍ പുതുക്കുകയായിരുന്നു.
എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ഒരേ തീയതിയാണോ?
എല്ലാ യുഎഇ സ്വകാര്യ സ്കൂളുകള്‍ക്കും ഒക്ടോബര്‍ ഹാഫ് ടേം ഒരേ തീയതിയില്‍ ആയിരിക്കണമെന്നില്ല. വ്യത്യസ്ത അന്താരാഷ്ട്ര, ഏഷ്യന്‍ കരിക്കുലങ്ങള്‍ പിന്തുടരുന്ന സ്കൂളുകള്‍ക്ക് വ്യത്യസ്ത അക്കാദമിക് കലണ്ടറുകളുണ്ടാകാം. ഷാര്‍ജയിലെ സ്കൂളുകള്‍ക്കും സ്വന്തം നിയന്ത്രണ സംവിധാനങ്ങള്‍ ബാധകമാണ്.
അതിനാല്‍ വിമാന ടിക്കറ്റ്, ഹോട്ടല്‍, യാത്ര തുടങ്ങിയവ ബുക്ക് ചെയ്യുന്നതിന് മുമ്പ് കുട്ടി പഠിക്കുന്ന സ്കൂളിന്റെ ഏറ്റവും പുതിയ ഔദ്യോഗിക കലണ്ടര്‍ പരിശോധിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം.
2026- 27 അധ്യയന വര്‍ഷത്തിലെ പ്രധാന തീയതികള്‍
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടര്‍ പിന്തുടരുന്ന സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം 2026 ഓഗസ്റ്റ് 31ന് ആരംഭിച്ചു. ആദ്യ ടേമില്‍ 13 ആഴ്ചയും 67 അധ്യയന ദിവസങ്ങളുമാണുള്ളത്.
ശീതകാല അവധി: 2026 ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി 3 വരെ
ക്ലാസുകള്‍ പുനരാരംഭിക്കുന്നത്: 2027 ജനുവരി 4
2026- 27 അധ്യയന വര്‍ഷം അവസാനിക്കുന്നത്: 2027 ജൂലൈ 2
അടുത്ത യുഎഇ പൊതു അവധി
സെപ്റ്റംബറില്‍ നിലവില്‍ യുഎഇയില്‍ ഒരു പൊതു അവധി നിശ്ചയിച്ചിട്ടില്ല. അടുത്ത ദേശീയ പൊതു അവധി ഡിസംബര്‍ 2, 3 തീയതികളിലെ യുഎഇ ദേശീയ ദിനം ആയിരിക്കും.
രക്ഷിതാക്കള്‍ ശ്രദ്ധിക്കുക: നേരത്തെ ഒക്ടോബര്‍ 19- 23 ഹാഫ് ടേം അവധിയായി നല്കിയിരുന്നെങ്കില്, സ്കൂളിന്റെ ഇമെയില്‍, പാരന്റ് പോര്‍ട്ടല്‍, ഏറ്റവും പുതിയ അക്കാദമിക് കലണ്ടര്‍ എന്നിവ പരിശോധിച്ച് തീയതിയില്‍ മാറ്റമുണ്ടോയെന്ന് ഉറപ്പാക്കണം
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ???എങ്കിൽ ഇനി ലഭിക്കും;പ്രവാസികൾക്കായി കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം,തൊട്ടടുത്ത് തന്നെ; ദുബായിൽ വൻ മാറ്റം
UAE September 7, 2026

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി പൂർത്തിയാക്കിയതായി ദുബായ് നഗരസഭ അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
പ്രധാന തൊഴിൽ കേന്ദ്രങ്ങളിലെ 69,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ആകർഷകമായ ഈ വിപണന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നിവിടങ്ങളിൽ പദ്ധതി പൂർണമായും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് വിപണി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
തൊഴിലാളികളുടെ താമസസ്ഥലങ്ങൾക്ക് തൊട്ടടുത്ത് തന്നെ കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ സംരംഭം നടപ്പിലാക്കിയത്. നിലവിൽ പ്രവർത്തനം ആരംഭിച്ച മൂന്ന് കേന്ദ്രങ്ങളിലുമായി 866 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പച്ചക്കറി, മാംസം, മത്സ്യം, മറ്റ് ഉപഭോഗ വസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾക്ക് പുറമെ സലൂണുകൾ, തയ്യൽക്കടകൾ, കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്കുള്ള പ്രത്യേക ഇടങ്ങൾ എന്നിവയടക്കം എട്ട് വിഭാഗങ്ങളിലുള്ള സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
ആറു ലക്ഷത്തിലേറെ തൊഴിലാളികൾക്ക് ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പദ്ധതിയിലൂടെ 99 ശതമാനം ഉപഭോക്തൃ തൃപ്തി രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. വിപണന കേന്ദ്രങ്ങൾക്ക് പുറമെ 69-ലേറെ സാമൂഹിക പരിപാടികളും 16 ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പ്രഥമശുശ്രൂഷ, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, അടിയന്തര സാഹചര്യങ്ങളെ നേരിടൽ എന്നിവയിൽ പതിനാറായിരത്തോളം തൊഴിലാളികൾക്ക് പരിശീലനം നൽകി. മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി യുകെ സേഫ്റ്റി കൗൺസിലിന്റെ രാജ്യാന്തര പുരസ്കാരവും ഈ പദ്ധതി സ്വന്തമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നഗരസഭ വിപണികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നത്. ഇവിടുത്തെ ശുചിത്വവും സുരക്ഷയും പൂർണമായും ഉറപ്പുവരുത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം തൊഴിലാളികൾക്ക് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ദുബായ് നഗരസഭ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





