Qatar Bans Driving Within 30 Metres of Shoreline ഖത്തറിൽ കടൽത്തീരത്തിന് സമീപം വാഹനമോടിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

Qatar Bans Driving Within 30 Metres of Shoreline ദോഹ: ഖത്തറിലെ സീലൈനും ഖോർ അൽ അദൈദും ഉൾപ്പെടുന്ന കടൽത്തീരങ്ങളിൽ തീരത്തുനിന്ന് 30 മീറ്റർ പരിധിക്കുള്ളിൽ വാഹനമോടിക്കുന്നത് നിരോധിച്ചു. കടൽത്തീരത്തെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായാണ് അധികൃതരുടെ നടപടി. നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ഖത്തർ റിയാൽ വരെ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ പരിസ്ഥിതി സുരക്ഷാ വിഭാഗവും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള പ്രകൃതി സംരക്ഷിത മേഖലാ വിഭാഗവും സംയുക്തമായാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

സീലൈനിൽനിന്ന് ഖോർ അൽ അദൈദ് വരെയുള്ള ബീച്ചുകളിൽ വാഹനങ്ങൾ തീരത്തുനിന്ന് കുറഞ്ഞത് 30 മീറ്റർ അകലം പാലിക്കണം. വിനോദത്തിനും വിശ്രമത്തിനുമായി നിരവധി ആളുകൾ എത്തുന്ന ഈ മേഖലകളിൽ അപകടങ്ങൾ ഒഴിവാക്കാനും തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കാനുമാണ് നടപടി.

2004-ലെ വന്യജീവികളുടെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട 19-ാം നമ്പർ നിയമപ്രകാരമാണ് നിയന്ത്രണം നടപ്പാക്കുന്നത്. സീലൈനിലേക്കും ഖോർ അൽ അദൈദിലേക്കും യാത്ര ചെയ്യുന്ന താമസക്കാരും സന്ദർശകരും പുതിയ നിയമം കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *