
Truck collision in Kuwai കുവൈത്ത് സിറ്റി: കുവൈത്തിലെ അബു ഹദ്രിയ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കന്യാകുമാരി സ്വദേശികളായ സഹായ രാജ് സെൽവ ജബമലൈ (56), വാലൻപെറപ് രാജ് (27) എന്നിവരാണ് മരിച്ചത്.
ജുബൈൽ മേഖലയിലാണ് അപകടമുണ്ടായത്. പാകിസ്ഥാൻ പൗരൻ ഓടിച്ച ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവറായ സഹായ രാജും കൂടെയുണ്ടായിരുന്ന വാലൻപെറപ് രാജും സംഭവസ്ഥലത്ത് മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.





