Excellence Accreditation in Robotic Surgery  റോബോട്ടിക് ശസ്ത്രക്രിയയിൽ അന്താരാഷ്ട്ര മികവിന്റെ അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി

Excellence Accreditation in Robotic Surgery  കുവൈത്ത് സിറ്റി: റോബോട്ടിക് ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം നേടി കുവൈത്തിലെ ന്യൂ ജഹ്റ ആശുപത്രി. അമേരിക്കൻ ആസ്ഥാനമായുള്ള സർജിക്കൽ റിവ്യൂ കോർപ്പറേഷൻ (SRC) ആശുപത്രിക്ക് ‘സെന്റർ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക് സർജറി’ അംഗീകാരം നൽകി.

ആശുപത്രിയിലെ സർജറി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ജാസ്മിക്കും ‘സർജൻ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക് സർജറി’ പദവി ലഭിച്ചു. 2026 ഒക്ടോബർ മുതൽ 2029 വരെയാണ് ഈ അംഗീകാരത്തിന്റെ കാലാവധി. 2025 ഏപ്രിൽ 27നാണ് ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയാ പദ്ധതിക്ക് തുടക്കമായത്. അതിനുശേഷം ജനറൽ സർജറി, യൂറോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 200 ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ഡോ. മുഹമ്മദ് അൽ ജാസ്മി അറിയിച്ചു.

വിവിധ സ്പെഷ്യാലിറ്റികളിൽ റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയകൾ നടത്താൻ ആവശ്യമായ വിദഗ്ധ മെഡിക്കൽ സംഘവും ആധുനിക ഉപകരണങ്ങളും ഏകോപിത ചികിത്സാ സംവിധാനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

2025 ഒക്ടോബറിൽ ഗർഭാശയ അർബുദം ബാധിച്ച മൂന്ന് വനിതാ രോഗികളിൽ വിദൂര നിയന്ത്രിത റോബോട്ടിക് ശസ്ത്രക്രിയകൾ നടത്തിയതും ശ്രദ്ധേയമായ നേട്ടമായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രിയിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി വിഭാഗവും ന്യൂ ജഹ്റ ആശുപത്രിയിലെ പ്രസവ-ഗൈനക്കോളജി വിഭാഗവും സഹകരിച്ചായിരുന്നു ഈ ശസ്ത്രക്രിയകൾ.

ആശുപത്രിയിലെ റോബോട്ടിക് ശസ്ത്രക്രിയാ പദ്ധതിയുടെ പുരോഗതിക്കും ചികിത്സാ നിലവാരത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ ആശുപത്രികൾ തമ്മിലുള്ള വിദഗ്ധ സഹകരണം കൂടുതൽ വിപുലീകരിക്കാനും ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകൾ കൂടുതൽ രോഗികളിലേക്ക് എത്തിക്കാനും ഈ നേട്ടം സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy