Qatar LNG Vessel Attacked in the Arabian Gulf അറേബ്യൻ ഗൾഫിൽ ഖത്തർ എൽഎൻജി കപ്പലിന് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം

Qatar LNG Vessel Attacked in the Arabian Gulf ദോഹ: അറേബ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കപ്പലായ അൽ മയ്ദയ്ക്ക് നേരെ അജ്ഞാത വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ നഖിലാത്താണ് (Nakilat) ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും സമുദ്രപരിസ്ഥിതിക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും പ്രവർത്തനക്ഷമമാണെന്നും കമ്പനി വ്യക്തമാക്കി. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്.

കപ്പലിലെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട പ്രാദേശിക സമുദ്ര സുരക്ഷാ അധികൃതരുമായി കമ്പനി നിരന്തരം ഏകോപനം നടത്തുന്നുണ്ട്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നഖിലാത്ത് അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കമ്പനിയുടെ ആസ്തികളുടെ സുരക്ഷ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ സംഭവത്തിന്റെ കൃത്യമായ കാരണമെന്തെന്നോ സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല

കൂടുതൽ ഖത്തർ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy