CNAP Caller Name Presentation;നിങ്ങളുടെ ഫോണിൽ ഇനി മുതൽ ഈ മാറ്റം ഉണ്ടാകും; ശ്രദ്ധിച്ചിരുന്നു നിങ്ങൾ???? പുതിയ സംവിധാനം ഇന്ന് മുതൽ

Oplus_16908288

CNAP Caller Name Presentation;മൊബൈൽ ഫോണിലേക്ക് വരുന്ന അജ്ഞാത കോളുകൾ ആരുടേതാണെന്ന് അറിയാൻ ഇനി എളുപ്പമാകും. വിളിക്കുന്നയാളുടെ പേര് നേരിട്ട് മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനമായ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) ഇന്ന് മുതൽ രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

സിം കാർഡ് എടുക്കുമ്പോൾ സമർപ്പിച്ച തിരിച്ചറിയൽ രേഖകളിലുള്ള പേരായിരിക്കും കോൾ വരുമ്പോൾ ഫോണിൽ പ്രദർശിപ്പിക്കുക. ഇതോടെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ആരുടേതാണെന്ന് തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും.

ആദ്യഘട്ടത്തിൽ 4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക ക്രമീകരണങ്ങളൊന്നും ചെയ്യേണ്ടതില്ല. സേവനം സ്വമേധയാ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള സംവിധാനം 60 ദിവസം തുടരും. അതേസമയം, 2G നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ ഈ സേവനം ലഭിക്കില്ല.

അജ്ഞാത കോളുകൾ തിരിച്ചറിയാനും അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഈ സംവിധാനം മൊബൈൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ*

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy