Qatar organizes entertainment programs നക്ഷത്രങ്ങൾക്കു കീഴിൽ ഒരു രാത്രി; നവംബർ 13ന് 974 ബീച്ചിൽ വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി

Qatar organizes entertainment programs ദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത വിനോദപരിപാടികളൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ‘എ നൈറ്റ് അണ്ടർ ദ സ്റ്റാർസ്’ (A Night Under the Stars) എന്ന പേരിൽ നവംബർ 13ന് 974 ബീച്ചിലാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ വിനോദ-സർഗാത്മക പ്രവർത്തനങ്ങൾ ഒരുക്കും.

സുരക്ഷിതവും കുടുംബസൗഹൃദവുമായ അന്തരീക്ഷത്തിൽ ഒരുമിച്ച് സമയം ചെലവഴിക്കാനും വിനോദങ്ങളിൽ പങ്കുചേരാനുമുള്ള അവസരമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഫേസ് പെയിന്റിങ്, തുറസ്സായ സ്ഥലത്തെ സിനിമാപ്രദർശനം, കഥപറച്ചിൽ, നക്ഷത്രങ്ങൾക്കു കീഴിലുള്ള കുടുംബസംഗമം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.

ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കും. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 15 ഖത്തർ റിയാലും മുതിർന്നവർക്ക് 35 റിയാലുമാണ് പ്രവേശന നിരക്ക്. വാഹനവുമായി ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് 150 റിയാൽ നൽകണം.

കുടുംബങ്ങൾക്ക് ഒരുമിച്ച് വിനോദങ്ങളിൽ പങ്കുചേരാനും പ്രകൃതിഭംഗി ആസ്വദിക്കാനും അവസരമൊരുക്കുന്ന പരിപാടിയിലേക്ക് താമസക്കാരെയും കുടുംബങ്ങളെയും മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy