
Kuwait PACI Launches Building Unit കുവൈറ്റിൽ സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ ഇ-സേവനം ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). ബിൽഡിങ് യൂണിറ്റ് സ്റ്റേറ്റ്മെന്റ് സർട്ടിഫിക്കറ്റ് ഇനി സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ (Sahel) ആപ്പ് വഴി ഓൺലൈനായി അപേക്ഷിച്ച് നേടാം.
പുതിയ സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ ഇനി PACI ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. ഉപയോക്താക്കൾക്ക് സഹൽ ആപ്പിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, ഇടപാടുകൾക്ക് ആവശ്യമായ സമയം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിച്ചതെന്ന് PACI വ്യക്തമാക്കി.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള അതോറിറ്റിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സർക്കാർ ഓഫീസുകളിലെ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഓൺലൈനായി സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.





